മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ ചാനല്‍ സി ഇ ഒ അടക്കം അഞ്ചു മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതില്‍ സര്‍ക്കാരിനും മറ്റു മാധ്യമങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമായി വിവാദ ചാനല്‍. മന്ത്രിക്കെതിരായ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന്റെ പകവീട്ടലാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും മംഗളം ചാനല്‍ ആരോപിയ്ക്കുന്നു.
ഇന്നലെ രാവിലെ ഒമ്പതരയോടെ െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയ ഇവരെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. കീഴടങ്ങിയ മൂന്നുപേരെ പിന്നീട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് വിട്ടയച്ചിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാവിലെ ഒമ്പതരയോടെ ഇവര്‍ കീഴടങ്ങിയത്.
പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ തെളിവെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി രജിസ്ട്രേഷന് രേഖകളും വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിരുന്നു.
ചാനലിനെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്നത് മറ്റു ചാനലുകള്‍ ആണെന്നും മംഗളം ആരോപിയ്ക്കുന്നു. മുമ്പ് നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനാണ് നേതൃത്വം നല്‍കിയതെന്നും കുറ്റപ്പെടുത്തുണ്ട്.
മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിങ് വാര്‍ത്തയില്‍ വിറളിപൂണ്ട് അപകീര്‍ത്തിപ്രചാരണം നടത്തിയ മറ്റു മാധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പോലും മറികടന്നായിരുന്നു പോലീസ് നീക്കമെന്നും ആരോപണം ഉയരുന്നു.
ഫോണ്‍ വിളി വിവാദമായതിനെതുടര്‍ന്ന് ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് ചാനല്‍ സി ഇ ഒ കുറ്റസമ്മതം നടത്തിയിരുന്നു.
click on malayalam character to switch languages