1 GBP = 105.61
breaking news

ലിംക വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും യുക്മ നവ നേതൃത്വത്തിന് സ്വീകരണവും ഫെബ്രുവരി 18 ശനിയാഴ്ച ലിവര്‍പൂളില്‍

ലിംക വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും യുക്മ നവ നേതൃത്വത്തിന് സ്വീകരണവും ഫെബ്രുവരി 18 ശനിയാഴ്ച ലിവര്‍പൂളില്‍

പി ആര്‍ ഒ, ലിംക

യുകെയിലെ മലയാളി സാംസ്‌കാരിക സംഘടനകള്‍ക്ക് തന്നെ മാതൃകയാകും വിധം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ലിവര്‍പൂളിലെ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക )യുടെ നടപ്പു വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമം അടുത്ത ശനിയാഴ്ച 10 മണി മുതല്‍ രണ്ടു മണി വരെ ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്നതാണ്. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടു കൂടിയാണ് കുടുംബ സംഗമം പര്യവസാനിക്കുന്നത്. ലിംകയുടെ മെമ്പര്‍മാരായിട്ടുള്ള എല്ലാ കുടുംബങ്ങളും ഒന്നിക്കുന്ന ഈ വേദിയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഭരണ സമിതിയേയും തിരഞ്ഞെടുക്കുന്നതാണ്.

കുടുംബാംഗങ്ങള്‍ക്ക് സൗഹൃദം പുതുക്കുവാനും പരിചയപ്പെടുവാനുമുള്ള ഈ അവസരം പരമാവധി ഉപയോഗപ്രദമാക്കുവാന്‍ ലിംക ഭാരവാഹികള്‍ എല്ലാ അംഗങ്ങളേയും ഒരിക്കല്‍ കൂടി വാര്‍ഷിക പൊതുയോഗത്തിലേക്കും കുടുംബ സംഗമത്തിലേക്കും ക്ഷണിച്ചിരിക്കുകയാണ്. തുടര്‍ന്ന് രണ്ടു മണി മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീ മാമ്മന്‍ ഫിലിപ്പിന്റെയും റോജിമോന്‍ വര്‍ഗ്ഗീസിന്റെയും അലക്സ് വര്‍ഗ്ഗീസിന്റെയും നേതൃത്വത്തിലുള്ള യുക്മയുടെ നവ നേതൃത്വത്തിന് ലിംക സ്വീകരണം നല്‍കുന്നതുമാണ്. സാംസ്‌കാരിക സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയും ലിംക ഭാരവാഹികള്‍ സ്വാഗതം ചെയ്യുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more