1 GBP = 122.47
breaking news

രോഗാവധിയിൽ ശമ്പളം വാങ്ങുന്നതിനിടെ മിനികാബ് ഡ്രൈവറായി ജോലി; ലണ്ടൻ അണ്ടർഗ്രൗണ്ട് ജീവനക്കാരന്റെ പിരിച്ചുവിടൽ സമരത്തിലേക്ക്

രോഗാവധിയിൽ ശമ്പളം വാങ്ങുന്നതിനിടെ മിനികാബ് ഡ്രൈവറായി ജോലി; ലണ്ടൻ അണ്ടർഗ്രൗണ്ട് ജീവനക്കാരന്റെ പിരിച്ചുവിടൽ സമരത്തിലേക്ക്

ലണ്ടൻ: രോഗാവധിയിൽ കമ്പനിയിൽനിന്ന് ശമ്പളം കൈപ്പറ്റുന്നതിനിടെ രണ്ടാം ജോലിയായി മിനികാബ് ഡ്രൈവറായി പ്രവർത്തിച്ച ലണ്ടൻ അണ്ടർഗ്രൗണ്ട് ജീവനക്കാരനെ പിരിച്ചുവിട്ടതിനെച്ചൊല്ലി ലണ്ടനിൽ മെട്രോ സർവീസുകൾ സ്തംഭിപ്പിച്ച് പണിമുടക്ക്. ജീവനക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് TSSA യൂണിയൻ പ്രഖ്യാപിച്ച സമരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിക്കും.

സൗത്ത് കെൻസിങ്ടണിലെ ട്യൂബ് കൺട്രോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനെ, രോഗാവധിയിൽ മുഴുവൻ ശമ്പളവും വാങ്ങുന്നതിനിടെ മറ്റൊരു ജോലി ചെയ്തെന്ന കണ്ടെത്തലിനെത്തുടർന്നാണ് അച്ചടക്ക നടപടിയിലൂടെ പിരിച്ചുവിട്ടത്. ഇത് ഗുരുതരമായ തൊഴിൽകരാർ ലംഘനമാണെന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടന്റെ (TfL) നിലപാട്.

എന്നാൽ, രണ്ടാം ജോലി ചെയ്യാൻ ജീവനക്കാരന് അനുമതി നൽകിയിരുന്നുവെന്നും അത് ജോലിയിലേക്ക് തിരിച്ചെത്താൻ സഹായിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നുമാണ് യൂണിയന്റെ വാദം. സമരം ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച നടത്തിയ ചർച്ചകളും പരാജയപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ ശനിയാഴ്ച വൈകിട്ട് 6 വരെ പിക്കാഡിലി ലൈൻ പൂർണമായും അടച്ചിടും. വെള്ളിയാഴ്ച രാത്രി നൈറ്റ് ട്യൂബ് സർവീസും ഉണ്ടാകില്ല. കൂടാതെ, ഈലിങ് കോമൺ ഡിപ്പോയുമായി ബന്ധപ്പെട്ട സർവീസ് നിയന്ത്രണങ്ങൾ കാരണം ഡിസ്ട്രിക്ട് ലൈനിലും വലിയ തടസ്സങ്ങളുണ്ടാകും. എർൾസ് കോർട്ടിനും റിച്ച്മണ്ട്, ഈലിങ് ബ്രോഡ്‌വേ സ്റ്റേഷനുകൾക്കുമിടയിൽ സർവീസുണ്ടാകില്ല.

24ൽ താഴെ അംഗങ്ങൾ മാത്രം പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് സമരത്തിന് അനുമതി ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. സമരം പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more