1 GBP = 122.47
breaking news

ബേസിംഗ്‌സ്‌റ്റോക്കിൽ നേഴ്സായ മലയാളി യുവതി മരണമടഞ്ഞു; വിടവാങ്ങിയത് ഇടുക്കി സ്വദേശിയായ ജെസ്സി ജോയ്

ബേസിംഗ്‌സ്‌റ്റോക്കിൽ നേഴ്സായ മലയാളി യുവതി മരണമടഞ്ഞു; വിടവാങ്ങിയത് ഇടുക്കി സ്വദേശിയായ ജെസ്സി ജോയ്

ബേസിംഗ്‌സ്‌റ്റോക്: ബേസിംഗ്‌സ്‌റ്റോക്കിൽ മലയാളി നേഴ്സ് മരണമടഞ്ഞു. ഇടുക്കി സ്വദേശിയായ ജെസ്സി ജോയ് യാണ് വിടവാങ്ങിയത്. അർബുദ രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുപ്പത്തിയാറു വയസ്സായിരുന്നു പ്രായം.

ജോഷിയാണ് ഭർത്താവ്, ഇവർക്ക് ഒരു മകനാണുള്ളത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതിയിരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ജെസ്സി ജോയ് യുടെ വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി ജോബി തോമസും ബേസിംഗ്‌സ്‌റ്റോക് മലയാളി കൾച്ചറൽ അസോസിയേഷന് വേണ്ടി പ്രസിഡന്റ് സജു സ്റ്റീഫനും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more