1 GBP = 124.29
breaking news

‘സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

‘സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തലിൽനിന്നും പൊലീസ് ബലംപ്രയോ​ഗിച്ച് പിടിച്ചുകൊണ്ടുപോയ സമരസമിതി കൺവീനർ എസ് വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളർമതി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല.

ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോ​ഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോ​ഗിച്ച് പൊലീസ് കൊണ്ടുപോയത്. ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല.

രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽനിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു. എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിൽ മുന്നിലേക്ക് വന്ന മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more