1 GBP = 125.04
breaking news

കോവളം സ്പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം: നഗരസഭ സർക്കാരിന് കത്ത് കൈമാറി

കോവളം സ്പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം: നഗരസഭ സർക്കാരിന് കത്ത് കൈമാറി


തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് കൈമാറി. കത്തിൻ്റെ പകർപ്പ് ട്വൻ്റിഫോറിന് ലഭിച്ചു. അനുരൂപ് നഗരസഭക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കത്തിൽ പറയുന്നു. നേരത്തെ കൗൺസിൽ ചേർന്ന് ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. തദ്ദേശ വകുപ്പ് സെക്രട്ടറിക്കാണ് നഗരസഭ കൈമാറിയത്.

ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു. സ്പാ പീഡനത്തിൽ അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയായിരുന്നു. മൂന്ന് മാസം മുമ്പ് തുടങ്ങി എന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ ഇയാൾക്ക് ഏറെ നാൾ മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാർ നിഷാന്തിന്റെ പേരിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more