കേരള ടൂറിസത്തിന്റെ ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്തണം; പ്രവാസികൾ ബ്രാൻഡ് അംബാസഡർമാരാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്; ലണ്ടനിലെ ഐഒസി യുകെ മുഖാമുഖം പരിപാടി ശ്രദ്ധേയമായി
Nov 08, 2026
ലണ്ടൻ. കേരളത്തിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേരള ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രവാസി മലയാളികൾ ഓരോരുത്തരും കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അന്താരാഷ്ട്ര ടൂറിസം മാർക്കറ്റിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ മന്ത്രിയുമായി ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ അഭ്യർത്ഥന. ലണ്ടനിലെ ഷെഫ് ജോമോൺസ് വീട് റെസ്റ്റോറന്റിൽ നടന്ന മുഖാമുഖം പരിപാടിയിൽ ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയൽ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ പ്രകൃതിഭംഗി, സാംസ്കാരിക പൈതൃകം, ആയുർവേദം, ഉത്തരവാദിത്ത ടൂറിസം, പരമ്പരാഗത കലാരൂപങ്ങൾ, ഭക്ഷ്യവൈവിധ്യം തുടങ്ങിയ മേഖലകളെ ആഗോള ടൂറിസം വിപണിയിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത മുഖാമുഖത്തിൽ ചർച്ചയായി. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നൂതനമായ പ്രചാരണ പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രവാസി മലയാളികളുടെ അന്താരാഷ്ട്ര ബന്ധങ്ങളും അനുഭവസമ്പത്തും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്നും നിർദേശങ്ങൾ ഉയർന്നു. കേരളത്തിന്റെ ആതിഥ്യമര്യാദയും സാംസ്കാരിക വൈവിധ്യവും വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിൽ പ്രവാസി മലയാളികൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് ഡയറക്ട് ഫ്ലൈറ്റ് സർവീസ്; മന്ത്രിക്ക് നിവേദനം കേരളത്തിലേക്ക് ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ഐഒസി കേരള ചാപ്റ്റർ ഭാരവാഹികൾ മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നൽകി. പ്രവാസി മലയാളികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനും നേരിട്ടുള്ള വിമാന സർവീസുകൾ ഏറെ പ്രയോജനകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിഷയം കേന്ദ്ര വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.
കേരള ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ റോഡ്ഷോകളും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള ആലോചനകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെ തനത് സംസ്കാരവും ആഘോഷങ്ങളും വിദേശികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പിന്തുണ അഭ്യർഥിച്ച് മന്ത്രി, ഇന്ദിരാ ഗ്യാരന്റി പദ്ധതികൾ നടപ്പാക്കിവരുന്നു. മറുപടി പ്രസംഗത്തിൽ പ്രവാസി മലയാളികളുടെ രാഷ്ട്രീയ-സാമൂഹിക പങ്കാളിത്തത്തെയും മന്ത്രി പരാമർശിച്ചു. പ്രവാസലോകത്തുനിന്ന് യു.ഡി.എഫിന്റെ വിജയത്തിനായി അകമഴിഞ്ഞ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർ ഇനിയും യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിലെ ഓരോ പദ്ധതിയും നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ടൂറിസത്തിന്റെ അനന്തസാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികളുടെ സഹകരണവും പങ്കാളിത്തവും ടൂറിസം വികസനത്തിനായി കൂടുതൽ ഫലപ്രദമായി വിനിയോഗിക്കണമെന്നും അധ്യക്ഷ പ്രസംഗം നടത്തിയ കേരള ചാപ്റ്റർ (ലണ്ടൻ) പ്രസിഡന്റ് സുജു കെ. ഡാനിയേൽ അഭിപ്രായപ്പെട്ടു. ഐഒസി നാഷണൽ ജനറൽ സെക്രട്ടറി അജിത് വെണ്മണി സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ (മിഡ്ലാൻഡ്സ്) പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരള ചാപ്റ്റർ യൂറോപ്പ് കോർഡിനേറ്റർ ഡോ. ജോഷി ജോസ്, വൈസ് പ്രസിഡന്റ് അപ്പാ ഗഫൂർ, ജനറൽ സെക്രട്ടറിമാരായ ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ്, യുത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം, നാഷണൽ കമ്മിറ്റി അംഗം സുനിൽ രവീന്ദ്രൻ, പിആർ ഒ അജി ജോർജ്, പ്രസാദ് കൊച്ചുവിള, ജോസഫ് കൊച്ചുപുരക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. നാഷണൽ കമ്മിറ്റി അംഗം റോണി ജേക്കബ് നന്ദി അറിയിച്ചു. ഷിജൻ ജോസ് ജോസഫ്, ഹിഷാം ജിബു, അഭിഷേക് റോയ്, ബിബിൻ ബോബച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി. കേരള ടൂറിസത്തിന്റെ വികസനത്തിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കേരളവും വിദേശ മലയാളി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങൾ പങ്കുവെച്ചാണ് മുഖാമുഖം പരിപാടി സമാപിച്ചത്.
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ. /
click on malayalam character to switch languages