1 GBP = 125.11
breaking news

കാർഗോ ഫോഴ്‌സ്: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു നാടിന്റെ സ്നേഹം എത്തിക്കുമ്പോൾ

കാർഗോ ഫോഴ്‌സ്: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു നാടിന്റെ സ്നേഹം എത്തിക്കുമ്പോൾ

Business News

യുകെയിലുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഓണത്തിനോ ക്രിസ്മസിനോ നാട്ടിലേക്ക് അയക്കുന്ന ഒരു പാർസൽ വെറുമൊരു ബോക്സല്ല, തൃശ്ശൂരിലുള്ള ചേട്ടൻ്റെ മക്കൾക്ക് അയക്കുന്ന ചോക്ലേറ്റുകൾ, കോട്ടയത്തുള്ള മാതാപിതാക്കൾക്കുള്ള വസ്ത്രങ്ങൾ, കൊച്ചിയിൽ പുതിയ ജീവിതം തുടങ്ങുന്ന സഹോദരിക്കുള്ള വീട്ടുപകരണങ്ങൾ … ഇത്തരത്തിലുള്ള സ്നേഹസമ്മാനങ്ങളാണ് ഓരോ പെട്ടിയിലും നിറയുന്നത്. ഇത്തരം അയക്കലുകൾക്ക് വിശ്വസനീയമായ സേവനം ഒരുക്കിയാണ് കാർഗോ ഫോഴ്‌സ് തങ്ങളുടെ ബിസിനസ് വളർത്തിയെടുത്തത്.

വെംബ്ലിയിലെ വെയർഹൗസിൽ നിന്ന് ഇന്ത്യയിലെ വീടുകളിലേക്ക്

2011-ൽ ലണ്ടനിൽ സ്ഥാപിതമായ കാർഗോ ഫോഴ്‌സ് ലിമിറ്റഡിന്റെ ലക്ഷ്യം ലളിതമായിരുന്നു: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വ്യക്തിഗത സാധനങ്ങൾ അയക്കുന്നതിന് കസ്റ്റംസ് ബ്രോക്കറുടെയോ ഏജന്റിന്റെയോ സഹായവും ദിവസങ്ങളോളം നീളുന്ന ഫോൺവിളികളും ആവശ്യമില്ലാത്ത ഒരു സേവനം ഒരുക്കുക.

ഒറ്റത്തവണ നിശ്ചയിച്ച, എല്ലാ ചെലവുകളും ഉൾക്കൊള്ളുന്ന നിരക്കിൽ വീടുതോറുമുള്ള (Door-to-Door) സേവനമാണ് കമ്പനി നൽകുന്നത്. യുകെയിലെ മെയിൻലാൻഡിലുള്ള ഉപഭോക്താവിന്റെ വീട്ടിൽ നിന്ന് കമ്പനി വാഹനം സാധനങ്ങൾ ശേഖരിക്കുന്നു. തുടർന്ന് വെംബ്ലിയിലെ കമ്പനിയുടെ വെയർഹൗസിൽ എത്തിച്ച് പാക്ക് ചെയ്യുകയും തൂക്കം പരിശോധിക്കുകയും ചെയ്യുന്നു. പിന്നീട് വിമാനമാർഗം ഇന്ത്യയിലെത്തിച്ച് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി മുംബൈയിലായാലും കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിലായാലും സ്വീകർത്താവിന്റെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു.

യുകെയിലും ഇന്ത്യയിലും IATA അംഗീകാരമുള്ള കമ്പനിയാണ് കാർഗോ ഫോഴ്‌സ്. ഇരുരാജ്യങ്ങളിലും സ്വന്തമായ പ്രവർത്തന സംവിധാനങ്ങളും കമ്പനിക്കുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 52,000-ത്തിലധികം ഷിപ്പ്‌മെന്റുകളും 1,500 ടണ്ണിലധികം ചരക്കുകളും കൈകാര്യം ചെയ്ത കമ്പനി, 99 ശതമാനം ഡെലിവറി വിജയനിരക്കും കൈവരിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലേക്ക് സാധാരണയായി 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും വിദൂര പ്രദേശങ്ങളിലേക്ക് ഏകദേശം 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും സാധനങ്ങൾ എത്തിക്കുന്നു.

കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ഒരു പാത

“യുകെ–ഇന്ത്യ കാർഗോ മേഖല ഒരുകാലത്ത് പ്രധാനമായും വാണിജ്യ ചരക്കുനീക്കത്തെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ ഇന്ന് അത് ജനങ്ങളെ കേന്ദ്രീകരിച്ചുള്ള മേഖലയായി മാറിയിരിക്കുന്നു. വീട്ടുസാധനങ്ങൾ നാട്ടിലേക്ക് അയക്കുന്ന വിദ്യാർഥികൾ, സമ്മാനങ്ങൾ അയക്കുന്ന കുടുംബങ്ങൾ, ബ്രിട്ടനിൽ പതിറ്റാണ്ടുകൾ ചെലവഴിച്ചശേഷം നാട്ടിലേക്ക് മടങ്ങുന്ന വിരമിച്ചവർ… ഓരോ പെട്ടിക്കും പിന്നിൽ ഓരോ കഥയുണ്ട്,” കാർഗോ ഫോഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടർ അസദ് അലി മിർസ പറയുന്നു.

ചരക്കുകൾ എത്തുന്ന സ്ഥലങ്ങൾ പരിശോധിച്ചാലും ഈ മാറ്റം വ്യക്തമാണ്. ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങൾ ഇപ്പോഴും പ്രധാന വിപണികളാണെങ്കിലും രണ്ടാം നിര നഗരങ്ങളിലേക്കുള്ള (Tier-2 Cities) ചരക്കുനീക്കത്തിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച. കൊച്ചിയും ഈ പട്ടികയിൽ മുൻനിരയിലുണ്ട്.

എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ മുതൽ ഐടി പ്രൊഫഷണലുകൾ വരെയുള്ള വലിയൊരു മലയാളി പ്രവാസി സമൂഹം യുകെയിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലേക്കുള്ള വീട്ടുപകരണങ്ങൾ, ആഘോഷവേളകളിലെ സമ്മാനങ്ങൾ, ചിലപ്പോൾ കുടുംബങ്ങളുടെ പൂർണമായ താമസംമാറ്റവുമായി ബന്ധപ്പെട്ട സാധനങ്ങൾ എന്നിവയുടെ ഒഴുക്ക് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നു.

പ്രതീക്ഷിക്കാവുന്ന സേവനങ്ങൾ

കാർഗോ ഫോഴ്‌സിന്റെ നിരക്കിൽ സാധനങ്ങൾ വീട്ടിൽ നിന്ന് ശേഖരിക്കുന്നത്, പാക്കിംഗ്, കസ്റ്റംസ് ക്ലിയറൻസ്, അന്തിമ ഡെലിവറി എന്നിവ ഉൾപ്പെടുന്നു. മറഞ്ഞിരിക്കുന്ന അധിക ചാർജുകളില്ലെന്നതാണ് കമ്പനിയുടെ പ്രധാന വാഗ്ദാനം.

ബുക്കിംഗ് മുതൽ വെയർഹൗസിലെ തൂക്കപരിശോധനയും അന്തിമ ഡെലിവറിയും വരെയുള്ള ഓരോ ഘട്ടത്തിലും ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങൾ നൽകുന്നു. അയച്ച സാധനങ്ങളുടെ നിലവിലെ സ്ഥിതി ഓൺലൈനിലൂടെ പരിശോധിക്കാനും സൗകര്യമുണ്ട്.

വിമാനമാർഗം അയക്കാൻ അനുവദനീയമായതും അല്ലാത്തതുമായ സാധനങ്ങളെക്കുറിച്ചും കമ്പനി ഉപഭോക്താക്കൾക്ക് മാർഗനിർദേശം നൽകുന്നു. ഉദാഹരണത്തിന്, പവർ ബാങ്കുകളും ലിഥിയം ബാറ്ററികളും വിമാനമാർഗമുള്ള ചരക്കുനീക്കത്തിൽ അനുവദനീയമല്ല.

കുടുംബങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കു പുറമേ, ചെറുകിട ബിസിനസുകൾക്കും ഇ-കൊമേഴ്‌സ് വിൽപ്പനക്കാർക്കും ഇതേ വീടുതോറുമുള്ള സേവന മാതൃകയിൽ വാണിജ്യ ചരക്കുകൾ അയക്കുന്നതിനുള്ള സൗകര്യവും കാർഗോ ഫോഴ്‌സ് ഒരുക്കുന്നുണ്ട്.

ഭാവിയിലേക്കുള്ള കാഴ്ചപ്പാട്

യുകെ–ഇന്ത്യ വ്യാപാര കരാർ നിലവിൽ വന്നതോടെ കമ്പനിക്ക് ലഭിക്കുന്ന അന്വേഷണങ്ങളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ വ്യക്തിഗത പാർസലുകൾക്ക് ഇതിലൂടെ കസ്റ്റംസ് തീരുവ ഒഴിവാകുന്നില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. പകരം, കാലക്രമേണ നടപടിക്രമങ്ങൾ കൂടുതൽ സുഗമമാകുമെന്നതാണ് പ്രതീക്ഷ.

ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് (Tier-2, Tier-3 Cities) സേവനശൃംഖല കൂടുതൽ വ്യാപിപ്പിക്കുക, സാങ്കേതികവിദ്യ ശക്തിപ്പെടുത്തുക, ഓരോ ഡെലിവറിയും കൂടുതൽ കൃത്യവും പ്രവചനാത്മകവുമാക്കുക എന്നിവയാണ് വരും വർഷങ്ങളിലെ കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ.

“ലോജിസ്റ്റിക്സ് എന്നത് ഒരു വാഗ്ദാനമാണ്. മാഞ്ചസ്റ്ററിൽ കഴിയുന്ന മകൻ അയച്ച പെട്ടിക്കായി കേരളത്തിലെ ഒരു അമ്മ കാത്തിരിക്കുമ്പോൾ, ആ വാഗ്ദാനം പാലിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കാണ്,” അസദ് അലി മിർസ പറയുന്നു.

കാർഗോ ഫോഴ്‌സ് ലിമിറ്റഡ് (Cargo Force Limited)
Unit K, East Lane Business Park, Wembley HA9 7NG.

ഫോൺ: +44 20 3384 6470
വെബ്‌സൈറ്റ്: www.cargoforce.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more