1 GBP = 125.11
breaking news

ബ്രിട്ടനിലെ പൊലീസ് സംവിധാനം അടിമുടി മാറണം; അടിയന്തര പരിഷ്കാരമില്ലെങ്കിൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് മേധാവി

ബ്രിട്ടനിലെ പൊലീസ് സംവിധാനം അടിമുടി മാറണം; അടിയന്തര പരിഷ്കാരമില്ലെങ്കിൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് മേധാവി

ബ്രിട്ടനിലെ നിലവിലെ പൊലീസ് സംവിധാനം അടിയന്തരമായി പരിഷ്കരിച്ചില്ലെങ്കിൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ സർ മാർക്ക് റൗളിയുടെ മുന്നറിയിപ്പ്. ആധുനിക കുറ്റകൃത്യങ്ങളുടെ സങ്കീർണതകൾ നേരിടാൻ നിലവിലുള്ള 43 പൊലീസ് സേനകളുടെ സംവിധാനം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും 43 പൊലീസ് സേനകളെ എട്ട് മുതൽ പത്ത് വരെ മേഖലാ സേനകളായി ഏകീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. ഇതോടൊപ്പം പ്രാദേശിക തലത്തിൽ നൂറുകണക്കിന് പൊലീസ് കമാൻഡുകളും ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക ദേശീയ പൊലീസ് സേവനവും രൂപീകരിക്കണം.

സംഘടിത കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണം എന്നിവ അതിർത്തികൾ കടന്ന് വ്യാപിക്കുന്ന സാഹചര്യത്തിൽ നിലവിലെ പ്രാദേശിക കേന്ദ്രീകൃത സംവിധാനം ഫലപ്രദമല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പൊലീസ് സേനകളുടെ ഏകീകരണം വഴി ഭരണപരമായ ആവർത്തനങ്ങൾ കുറച്ച് ആയിരക്കണക്കിന് ജീവനക്കാരെ നേരിട്ടുള്ള പൊലീസ് സേവനത്തിലേക്ക് മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, വലിയ പൊലീസ് സേനകളുടെ രൂപീകരണം ഗ്രാമീണ മേഖലകളുടെ താൽപര്യങ്ങളെ ബാധിക്കുമെന്ന് ചില പൊലീസ് ആൻഡ് ക്രൈം കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 43 സേനകളെ ഒൻപത് മേഖലാ സേനകളാക്കി ചുരുക്കുന്നതിനുള്ള നിർദേശത്തോടും അസോസിയേഷൻ ഓഫ് പൊലീസ് ആൻഡ് ക്രൈം കമ്മീഷണേഴ്സ് വിയോജിപ്പ് അറിയിച്ചു.

2010 മുതൽ പൊലീസ് മേഖലയിലെ ചെലവ് ജിഡിപിയുടെ 0.9 ശതമാനത്തിൽ നിന്ന് 0.7 ശതമാനമായി കുറഞ്ഞതായും റൗളി ചൂണ്ടിക്കാട്ടി. വർഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയും കാലഹരണപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പൊലീസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പൊലീസ് സേവനങ്ങളുടെ കാര്യക്ഷമതയും പൊതുജനങ്ങളുടെ വിശ്വാസവും കുറഞ്ഞുവരുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more