1 GBP = 125.11
breaking news

യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്‌ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. 

യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്‌ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. 

പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം

കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)

ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും നിലനിർത്തുന്നതിനായി യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേളയുടെ പ്രധാന കരുത്ത് വിവിധ വ്യാപാര, വ്യവസായ, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉദാരമായ സഹകരണവും പിന്തുണയുമാണ്.

2026 നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ടൈറ്റിൽ സ്പോൺസറായി ലൈഫ്‌ലൈൻ പ്രൊട്ടക്ടും (Lifeline Protect), കോ-സ്പോൺസറായി കാർഗോഫോഴ്സും (CargoForce) രംഗത്തുണ്ട്.

ഏഴ് റീജിയണുകളിൽനിന്നായി ഏകദേശം 750 മത്സരാർത്ഥികൾ, 45 മത്സരയിനങ്ങൾ, ഏഴ് വേദികൾ, ആയിരക്കണക്കിന് കാണികൾ എന്നിവയുമായി സംഘടിപ്പിക്കുന്ന ദേശീയ കലാമേളയുടെ വിപുലമായ നടത്തിപ്പിന് സ്പോൺസർമാരുടെ പിന്തുണ നിർണായകമാണ്.

കലാമേളയുടെ വിജയത്തിന് പിന്നിലെ നിശ്ശബ്ദ ശക്തിയായി സ്പോൺസർമാർ

കേരളത്തിലെ പ്രശസ്തമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ യുകെയിൽ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേള, കേവലം ഒരു കലാമത്സരം മാത്രമല്ല; കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന വലിയൊരു സാമൂഹിക ദൗത്യം കൂടിയാണ്.

മത്സരവേദികളുടെ സജ്ജീകരണം, ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ, വിധികർത്താക്കളുടെ സേവനം, മത്സരാർത്ഥികൾക്കുള്ള സൗകര്യങ്ങൾ, സാങ്കേതിക ക്രമീകരണങ്ങൾ, സുരക്ഷ, മീഡിയ കവറേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ദേശീയ കലാമേളയുടെ നടത്തിപ്പ് വലിയ സാമ്പത്തിക ഉത്തരവാദിത്തമാണ്.

ഈ സാഹചര്യത്തിൽ കലാമേളയുടെ വിജയത്തിനായി കൈകോർക്കുന്ന ഓരോ സ്പോൺസറും മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക വളർച്ചയിൽ വിലപ്പെട്ട പങ്കാളികളായി മാറുകയാണ്.

വ്യാപാരരംഗത്തെ വിജയത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളുടെ സഹകരണം പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്നതാണ്.

ലൈഫ്‌ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ; കാർഗോഫോഴ്സ് കോ-സ്പോൺസർ

മോർട്ട്ഗേജ്, ഇൻഷുറൻസ് സേവനരംഗത്ത് പ്രവർത്തിക്കുന്ന ലൈഫ്‌ലൈൻ പ്രൊട്ടക്ട് (Lifeline Protect) ആണ് പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ടൈറ്റിൽ സ്പോൺസർ.

യുകെയിലെ മലയാളി സമൂഹത്തിനിടയിൽ സേവനമേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ലൈഫ്‌ലൈൻ പ്രൊട്ടക്ടിന്റെ പിന്തുണ ദേശീയ കലാമേളയുടെ സംഘാടനത്തിന് വലിയ കരുത്താണ് പകരുന്നത്. ദേശീയ, റീജിയണൽ തലങ്ങളിൽ യുക്മ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾക്ക്  ലൈഫ് ലൈൻ പ്രൊട്ടക്ട് നൽകി വരുന്ന പിന്തുണ നിസ്സീമമാണ്.

യുകെയിൽനിന്ന് ഇന്ത്യയിലേക്കുള്ള കാർഗോ സേവനരംഗത്ത് പ്രവർത്തിക്കുന്ന കാർഗോഫോഴ്സ് (CargoForce) ആണ് കലാമേളയുടെ കോ-സ്പോൺസർ. കഴിഞ്ഞ നിരവധി വർഷങ്ങളായി തികഞ്ഞ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും പാർസൽ സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന സ്ഥാപനമാണ് കാർഗോഫോഴ്‌സ്. യുകെ മലയാളികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന സേവനസ്ഥാപനങ്ങൾ കലാമേളയുടെ ഭാഗമാകുന്നത് പ്രവാസി സമൂഹവും ബിസിനസ് സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ മികച്ച ഉദാഹരണമാണ്.

കലാമേളയ്ക്ക് പിന്തുണയുമായി പ്രമുഖ സ്ഥാപനങ്ങളുടെ നിര

ടൈറ്റിൽ സ്പോൺസറായ ലൈഫ്‌ലൈൻ പ്രൊട്ടക്ടിനും കോ-സ്പോൺസറായ കാർഗോഫോഴ്സിനും പുറമെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ സ്ഥാപനങ്ങളാണ് ഈ വർഷത്തെ ദേശീയ കലാമേളയ്ക്ക് പിന്തുണ നൽകുന്നത്.

പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ് (Paul John & Co Solicitors), ഇസ ലണ്ടൻ (IZA London), തെരേസാസ് ലണ്ടൻ (Theresas London), എൽടിസി ഗ്ലോബൽ (LTC Global), ഏലൂർ കൺസൾട്ടൻസി ലിമിറ്റഡ് (Eloor Consultancy Ltd), മുത്തൂറ്റ് ഗ്രൂപ്പ് (Muthoot Group), മട്ടാഞ്ചേരി ടൗൺ (Mattancherry Town), ഇൻഫിൻ ടൂർസ് ആൻഡ് ട്രാവൽസ് (Infin Tours & Travels), വാക്ക് വിത്ത് ഏഞ്ചൽ (Walk With Angel), ജെഎംപി സോഫ്റ്റ്‌വെയർ (JMP Software), കേരള ഡിലൈറ്റ്സ് (Kerala Delights) തുടങ്ങിയ സ്ഥാപനങ്ങളും ദേശീയ കലാമേളയുടെ സ്പോൺസർമാരായി സഹകരിക്കുന്നു.

നിയമസേവനം, സാമ്പത്തിക സേവനം, ഫാഷൻ, വിദ്യാഭ്യാസ കൺസൾട്ടൻസി, ട്രാവൽ ആൻഡ് ടൂറിസം, ഭക്ഷ്യവ്യവസായം, സോഫ്റ്റ്‌വെയർ, മാധ്യമം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തം യുക്മ ദേശീയ കലാമേളയ്ക്ക് ലഭിക്കുന്ന വിശാലമായ സാമൂഹിക പിന്തുണയുടെ തെളിവാണ്. കലാമേളയ്ക്ക് പിന്തുണ നൽകുന്ന എല്ലാ സ്ഥാപനങ്ങളോടും യുക്മ ദേശീയ സമിതി ഹൃദയപൂർവ്വമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

സ്പോൺസർമാരോടൊപ്പം വാർത്തകൾ പൊതുസമൂഹത്തിലെത്തിക്കാൻ യുക്മ ന്യൂസും (UUKMA News) (www.uukmanews.com) യുക്മയുടെ പോഷകസംഘടനകളായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF), യുക്മ സാംസ്‌കാരിക വേദി,  യുക്മ നഴ്‌സസ് ഫോറം (UNF), യുക്മ ഷീ ലീഡ്സ് എന്നിവയും ദേശീയ കലാമേളയ്ക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

പതിനായിരം പൗണ്ട് ഒന്നാം സമ്മാനം; മറ്റ് നിരവധി സ്വർണനാണയങ്ങളും സമ്മാനം…… യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്

ദേശീയ കലാമേളയുടെ ആവേശത്തിന് മാറ്റുകൂട്ടാൻ ലൈഫ്‌ലൈൻ പ്രൊട്ടക്ടിന്റെ പ്രധാന സ്പോൺസർഷിപ്പോടെ സംഘടിപ്പിക്കുന്ന ‘UUKMA Fortune Ticket 2026’ നറുക്കെടുപ്പും നവംബർ 7ന് നടക്കും. ആകർഷകമായ ക്യാഷ് പ്രൈസും സ്വർണനാണയങ്ങളും ഉൾപ്പെടുന്ന സമ്മാനപദ്ധതിയാണ് ഇത്തവണത്തെ ഫോർച്യൂൺ ടിക്കറ്റിന്റെ പ്രധാന സവിശേഷത.

ഒരു ടിക്കറ്റിന്റെ വില വെറും £10.

ഭാഗ്യശാലികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ:

ഒന്നാം സമ്മാനം — £10,000 ക്യാഷ് പ്രൈസ്!

രണ്ടാം സമ്മാനം — ഒരു പവൻ സ്വർണനാണയം

മൂന്നാം സമ്മാനം — 22 കാരറ്റ്, 4 ഗ്രാം വീതമുള്ള രണ്ട് സ്വർണനാണയങ്ങൾ

നാലാം സമ്മാനം — 22 കാരറ്റ്, 2 ഗ്രാം വീതമുള്ള എട്ട് സ്വർണനാണയങ്ങൾ (ഓരോ റീജിയണുകൾക്കും ഒന്ന് വീതം). ഇങ്ങനെ പതിനായിരം പൗണ്ടിന്റെ വമ്പൻ ക്യാഷ് പ്രൈസ് മുതൽ നിരവധി സ്വർണനാണയങ്ങൾവരെ ഉൾപ്പെടുന്ന സമ്മാനങ്ങളാണ് ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പിൽ ഒരുക്കിയിരിക്കുന്നത്.

ദേശീയ കലാമേള നടക്കുന്ന നവംബർ 7ന് തന്നെയാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം

യുക്മ ദേശീയ കലാമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരമുണ്ട്.

ദേശീയ കലാമേളയുടെ നടത്തിപ്പിനും യുക്മയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവുമാണ് ഫോർച്യൂൺ ടിക്കറ്റ് ഒരുക്കുന്നത്. ഫോർച്യൂൺ ടിക്കറ്റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ സ്വന്തമാക്കുന്നതിനും ബന്ധപ്പെടുക:

ഷീജോ വർഗീസ് (Sheejo Varghese)

യുക്മ ദേശീയ ട്രഷറർ

ഫോൺ: 07852 931287

പീറ്റർ താണോലിൽ (Peter Thanolil)

യുക്മ ദേശീയ ജോയിന്റ് ട്രഷറർ

ഫോൺ: 07713 183350

ടിക്കറ്റ് വാങ്ങുന്നവർ കൗണ്ടർഫോയിൽ പൂർണമായും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

സ്പോൺസർമാരുടെ സഹകരണം യുക്മയുടെ കലാസാംസ്കാരിക ദൗത്യത്തിനുള്ള അംഗീകാരം

യുകെയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ദേശീയ വേദിയിലേക്ക് എത്തുന്ന നൂറുകണക്കിന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രതിഭകൾക്ക് അവസരമൊരുക്കുന്ന യുക്മ ദേശീയ കലാമേള, പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും വലിയ പ്രതീകമാണ്.

കേരളത്തിന്റെ തനതായ കലാരൂപങ്ങൾക്കും മലയാള ഭാഷയ്ക്കും പുതുതലമുറയിൽ കൂടുതൽ പ്രാധാന്യം നൽകുന്നതിനായി യുക്മ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വ്യാപാരസമൂഹം നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

ദേശീയ കലാമേളയുടെ വിജയത്തിന് സാമ്പത്തികവും സംഘടനാപരവുമായ പിന്തുണ നൽകുന്ന ടൈറ്റിൽ സ്പോൺസർ ലൈഫ്‌ലൈൻ പ്രൊട്ടക്ട്, കോ-സ്പോൺസർ കാർഗോഫോഴ്സ്, മറ്റ് എല്ലാ സ്പോൺസർമാർ എന്നിവരോടും യുക്മ ദേശീയ സമിതിയുടെ നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ വ്യക്തമാക്കി.

സ്പോൺസർമാരുടെ സഹകരണവും യുക്മ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമവുമാണ് ദേശീയ കലാമേളയെ ഇത്രയും വലിയൊരു സാംസ്കാരിക ആഘോഷമാക്കി മാറ്റുന്നതെന്ന് ദേശീയ ട്രഷറർ ഷീജോ വർഗീസ് അറിയിച്ചു.

നവംബർ 7ന് ചെൽറ്റൻഹാമിൽ കലയും ഭാഗ്യവും കൈകോർക്കും

കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ, ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ യുവഗായിക സൗപർണിക നായർ സെലിബ്രിറ്റി അതിഥിയായും പങ്കെടുക്കും.

കലാപ്രതിഭകൾക്ക് പ്രോത്സാഹനവും മലയാളി സമൂഹത്തിന് ഐക്യത്തിന്റെ സന്ദേശവും പകരുന്ന യുക്മ ദേശീയ കലാമേളയുടെ വിജയത്തിന് കൈത്താങ്ങാകുന്ന എല്ലാ സ്പോൺസർമാർക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി. 

നവംബർ 7ന് ചെൽറ്റൻഹാമിൽ ഒത്തുചേരാം — കലയുടെ ആഘോഷത്തിനൊപ്പം ഭാഗ്യശാലികളെ കണ്ടെത്തുന്ന ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പിനും സാക്ഷികളാകാം.

ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നവംബർ 7 ശനിയാഴ്ച രാവിലെ 8 മണി മുതൽ പ്രവേശനം ആരംഭിക്കും. രാവിലെ 9 മണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ദേശീയ കലാമേളയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളി കുടുംബങ്ങളെയും കലാകാരന്മാരെയും കലാകാരികളെയും കലാപ്രേമികളെയും യുക്മ ദേശീയ സമിതിക്ക് വേണ്ടി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more