1 GBP = 125.11
breaking news

തിരഞ്ഞെടുപ്പ് തിരിച്ചടി ട്രംപിന്റെ ആഭ്യന്തര അധികാരം പരിമിതപ്പെടുത്തും; വിദേശനയത്തിൽ കൂടുതൽ ആക്രമണാത്മക നീക്കങ്ങൾക്ക് സാധ്യത

തിരഞ്ഞെടുപ്പ് തിരിച്ചടി ട്രംപിന്റെ ആഭ്യന്തര അധികാരം പരിമിതപ്പെടുത്തും; വിദേശനയത്തിൽ കൂടുതൽ ആക്രമണാത്മക നീക്കങ്ങൾക്ക് സാധ്യത

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ അധികാരത്തെ ദുർബലപ്പെടുത്തുമെങ്കിലും വിദേശനയത്തിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ. കോൺഗ്രസിന്റെ ഇരുസഭകളിലെയും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ആഭ്യന്തര നയങ്ങൾ നടപ്പാക്കുന്നതിൽ ട്രംപിന് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടിവരും. എന്നാൽ സൈനിക നീക്കങ്ങൾ ഉൾപ്പെടെയുള്ള വിദേശകാര്യ തീരുമാനങ്ങളിൽ പ്രസിഡന്റിന്റെ അധികാരം ഇപ്പോഴും ശക്തമായി നിലനിൽക്കും.

തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വിദേശരാജ്യങ്ങളിൽ നിർണായക നീക്കങ്ങൾ നടത്താൻ ട്രംപ് ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് പ്രധാന ആശങ്കകളിലൊന്ന്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗൾഫ് മേഖലയിലെ ഇറാനിയൻ ദ്വീപിൽ അമേരിക്ക പരിമിതമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാനെതിരായ കൂടുതൽ സൈനിക നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അമേരിക്കൻ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Please Read: ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി

ഇറാനെതിരായ യുദ്ധം എണ്ണവിലയും ഇന്ധനവിലയും ഉൾപ്പെടെ അമേരിക്കയിലെ ജീവിതച്ചെലവ് ഉയർത്തിയതും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായ ഘടകങ്ങളിലൊന്നാണ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ട്രംപിന്റെ നിലപാട് നിർണായകമാകും. റഷ്യയ്ക്കെതിരായ ഉപരോധങ്ങളിൽ ഇളവ് വരുത്താനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയോട് റഷ്യയ്ക്ക് അനുകൂലമായ പ്രദേശിക വിട്ടുവീഴ്ചകൾക്ക് സമ്മർദം ചെലുത്താനും ട്രംപ് ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് പരാജയം ട്രംപിന്റെ രാഷ്ട്രീയ നീക്കങ്ങളെ ബാധിച്ചേക്കാമെങ്കിലും അധികാരം എളുപ്പത്തിൽ വിട്ടുകൊടുക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരമായി അമേരിക്കയെ സ്വാധീനിക്കാനുള്ള ശേഷി കുറഞ്ഞാലും വിദേശനയത്തിലൂടെ ലോകത്തെ സ്വാധീനിക്കാനുള്ള ശ്രമം ട്രംപ് ശക്തമാക്കിയേക്കാമെന്നാണ് വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more