1 GBP = 125.38
breaking news

കോംഗോയിൽ ബ്രിട്ടീഷ് പൗരന് എബോള സ്ഥിരീകരിച്ചു; യുകെയിൽ ജാഗ്രത

കോംഗോയിൽ ബ്രിട്ടീഷ് പൗരന് എബോള സ്ഥിരീകരിച്ചു; യുകെയിൽ ജാഗ്രത

ലണ്ടൻ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി യുകെ സർക്കാർ അറിയിച്ചു. രാജ്യത്ത് നിലവിൽ തുടരുന്ന എബോള വ്യാപനത്തിനിടെ ഒരു ബ്രിട്ടീഷ് പൗരന് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

രോഗബാധിതനെ യുകെയിലെത്തിച്ച് ചികിത്സ നൽകുമോയെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ രോഗിയെ യുകെയിലേക്ക് കൊണ്ടുവരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതൻ ആരോഗ്യപ്രവർത്തകനാണെന്നും റിപ്പോർട്ടുണ്ട്.

Please Read: 1ട്രംപിന്റെ തെരഞ്ഞെടുപ്പ് തിരിച്ചടി ലോകത്തിന് പുതിയ അവസരമാകുമെന്ന് ആൻഡി ബേൺഹാം; ബ്രിട്ടനിൽ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്നു

സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടനിലെ പൊതുജനങ്ങൾക്ക് നിലവിൽ രോഗബാധാ സാധ്യത കുറവാണെന്നും സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ മേയിൽ ആരംഭിച്ച കോംഗോയിലെ എബോള വ്യാപനത്തിൽ ഇതുവരെ 10,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 5,000ത്തിലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം മരണനിരക്ക് 48.6 ശതമാനമാണ്.

രോഗബാധിതരുടെ രക്തം, ഛർദി തുടങ്ങിയ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. പനി, തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട് ഛർദി, വയറിളക്കം, അവയവങ്ങളുടെ പ്രവർത്തനത്തകരാർ തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്കും രോഗം നീങ്ങാം.

നിലവിലെ വ്യാപനത്തിന് കാരണമായിരിക്കുന്നത് ബുണ്ടിബുഗ്യോ (Bundibugyo) വകഭേദമാണ്. ഈ വകഭേദത്തിനെതിരെ പ്രത്യേകമായി വികസിപ്പിച്ച വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

  1. ↩︎

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more