1 GBP = 126.27
breaking news

ഗ്ലോസ്റ്റര്‍ കിംഗ്സ് ഓള്‍ യുകെ ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റില്‍ സ്റ്റോക്ക് ലയേണ്‍സ് ചാമ്പ്യന്മാരായി; രണ്ടാമതായി സ്റ്റോക്ക് ലയണ്‍ വാരിയേഴ്സ്

ഗ്ലോസ്റ്റര്‍ കിംഗ്സ് ഓള്‍ യുകെ ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റില്‍ സ്റ്റോക്ക് ലയേണ്‍സ് ചാമ്പ്യന്മാരായി; രണ്ടാമതായി സ്റ്റോക്ക് ലയണ്‍ വാരിയേഴ്സ്

ഗ്ലോസ്റ്റര്‍ കിംഗ്സ് ഓള്‍ യുകെ ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റില്‍ സ്റ്റോക്ക് ലയേണ്‍സ് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്ത് സ്റ്റോക്ക് ലയണ്‍ വാരിയേഴ്സും മൂന്നാം സ്ഥാനത്ത് വൂസ്റ്റര്‍ തെമ്മാഡീസും നാലാം സ്ഥാനത്ത് കൊമ്പന്‍സ് ബ്ലൂവും വിജയം സ്വന്തമാക്കി. 17 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്.
ക്ലബ് പ്രസിഡന്റ് ജോജി തോമസിന്റെ സ്വാഗതപ്രസംഗത്തോടെ ഉത്ഘാടന പരിപാടികള്‍ക്ക് തുടക്കമായി. ഉദ്ഘാടനത്തിന് മേയറുടെ സാന്നിധ്യം ശ്രദ്ധേയമായി.

ഗ്ലോസ്റ്ററിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരം വന്‍ ആവേശത്തോടെയാണ് ഏവരും ഏറ്റെടുത്തത്. ക്ലബിന്റെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ നിര്‍ണായക പങ്കുവഹിച്ച അജിത് അഗസ്റ്റിനും അജയ്യും ജോജി തോമസും ഉള്‍പ്പെടെയുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ ഈ മികവുറ്റ ക്ലബ് . ക്ലബിന്റെ ആദ്യകാല പ്രവര്‍ത്തനം മുതലിങ്ങോട്ടുള്ള കാര്യങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു, വടംവലിയ്ക്ക് കായികമേഖലയിലെ പ്രാധാന്യത്തെ കുറിച്ച് മനോജ് സെബാസ്റ്റിയന്‍ മേയര്‍ക്ക് മനസിലാക്കി നല്‍കുകയും ചെയ്തു. കായികമത്സരങ്ങളോട് ഏറെ താല്‍പര്യമുള്ള മേയര്‍ പരിപാടിയില്‍ പങ്കെടുക്കുകയും വൈകീട്ട് വരെ പരിപാടിയുടെ ഭാഗമാകുകയും ചെയ്തു. റിബണ്‍ മുറിച്ച് മേയര്‍ മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

യുകെയിലെ പ്രമുഖ വടംവലി റഫറിയായ ബിജോ പാറശ്ശേരില്‍ മത്സരത്തിന്റെ റഫറിയായി പ്രവര്‍ത്തിച്ചു. 17 ടീമുകള്‍ 64 പൂള്‍ വലിയില്‍ മാറ്റുരച്ച മത്സരത്തില്‍ നിന്ന് എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലൂടെ വിജയികളെ കണ്ടെത്തി. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് വിജയികള്‍ക്ക് 1101 പൗണ്ടും ട്രോഫിയും സമ്മാനിച്ചു.

രണ്ടാം സമ്മാനമായ 701പൗണ്ട് ലോ ആന്‍ഡ് ലോയേഴ്‌സും മൂന്നാം സമ്മാനം 501പൗണ്ട് ഫ്രണ്ട്‌സ് മലയാളിയുമാണ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. നാലാം സ്ഥാനത്തെത്തിയവര്‍ക്ക് ടാലി അക്കൗണ്ടിങ്ങും സമ്മാനം നല്‍കി. പരിപാടിയുടെ ഭാഗമായി റാഫിള്‍ നറുക്കെടുപ്പും സംഘടിപ്പിച്ചു. റാഫിള്‍ നറുക്കെടുപ്പ് തത്സമയം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ഒന്നാം സമ്മാനമായി ഇരുനൂറ് പൗണ്ടിന്റെ സൈക്കിളാണ് നല്‍കിയത്.ഇരുപതോളം സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. ഗ്ലോസ്റ്ററിലെ കായിക പ്രേമികള്‍ ഒന്നടങ്കം പരിപാടിയുടെ ഭാഗമായതോടെ ഗ്ലോസ്റ്റര്‍ കിംഗ്സ് ടഗ് ഓഫ് വാര്‍ ടൂര്‍ണമെന്റ് ഏവര്‍ക്കും മറക്കാനാകാത്ത മത്സരമായി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more