1 GBP = 126.92
breaking news

കാർഗോഫോഴ്സ് ഒരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയ്ക്ക് റെക്കോർഡ് രജിസ്ട്രേഷൻ; അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കാർഗോഫോഴ്സ് ഒരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയ്ക്ക് റെക്കോർഡ് രജിസ്ട്രേഷൻ; അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ക്രോളി: കാർഗോഫോഴ്സ് ഒരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള 2026-ന് സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 3 ശനിയാഴ്ച ക്രോളിയിലെ Hazelwick School- അങ്കണത്തിലെ നാല് വേദികളിലായി നടക്കുന്ന കലാമേളയുടെ അവസാനവട്ട ഒരുക്കങ്ങൾ റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിലയിരുത്തി.

ഒരേ സമയം നാല് വേദികളിലായി അരങ്ങേറുന്ന കലാമേളയിൽ ഇരുപത്തിയേഴ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഏകദേശം 450 മത്സരയിനങ്ങളിലായി 350 ലേറെ മത്സരാർത്ഥികൾ അവരുടെ കലാപ്രതിഭകൾ സർഗ്ഗ വൈഭവം മുദ്ര ചേർത്ത് മാറ്റുരയ്ക്കും.

യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യ രക്ഷാധികാരിയായും, യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാരായ മനോജ് പിള്ള, വർഗീസ് ജോൺ, നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട് എന്നിവർ രക്ഷാധികാരികളും
യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റ് ജിപ്സൺ തോമസ് ചെയർമാനും, റീജിയൻ സെക്രട്ടറി സാംസൺ പോൾ ജനറൽ കൺവീനറും ട്രഷറർ തേജു മാത്യു ഫിനാൻസ് കൺട്രോളറുമായും
പ്രവർത്തിക്കുന്നതിനൊപ്പം വിവിധ സബ് കമ്മറ്റികളുടെ ചെയർമാൻ മാരുടെയും കൺവീനർമാരുടേയും നേതൃത്വത്തിൽ കലാമേളയുടെ സംഘാടന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു.

നിലവിൽ വന്ന വിവിധ സബ് ഓഫീസ് മാനേജ്മെന്റ് കമ്മിറ്റി:
സുരേന്ദ്രൻ ആരക്കോട്ട്, മെബി മാത്യു, ആന്റണി അബ്രാഹം, ജിനു ജോസ്, ജിയോ ഫ്രാൻസിസ്, ജൂഡിത്ത് റോബർട്ട്, സീത ശേഖരൻ.

സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റി:
റെനോൾഡ് മാനുവൽ, അലൻ അക്കര, ശാരിക അമ്പിളി, ലിറ്റോ കോരൂത്ത്, എറിക്സൺ ജോസഫ്, മിനി ജെയിംസ്, ജോബി ഫിലിപ്പ്, ജോസിൻ ടോമി, ആന്റണി തെക്കേപ്പറമ്പിൽ, ഡെന്നീസ് വറീത്, ഷെന്നി ജോസ്, വരുൺ നായർ, ഗ്രേസി തോമസ്.

പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി:
ഡാഫിനി എൽദോസ്, ബെർവിൻ ബാബു,
സജീവ് നായർ, ശാലിനി തിരുനിലത്തിൽ, എവിൻ അവരാച്ചൻ, സ്മിത ജോയസ്, ദിവ്യ തോമസ്, ലിജി ജോൺ, ഡെയ്സി ജേക്കബ്, ലിയാമോൾ തോമസ്, ജോൺസൺ അബ്രഹാം.

റിസപ്ഷൻ കമ്മിറ്റി:
സനോജ് ജോസ്, സുനോജ് ശ്രീനിവാസ്, സ്റ്റാലിൻ പ്ലാവില, ഷാ ഹരിദാസ്, ഹാഷിം കുഞ്ഞുമുഹമ്മദ്, ജെയ്റ്റി റെജി, ഹണി ജോൺ, ജയപ്രകാശ് പണിക്കർ, അഭിലാഷ് മാക്സ്വെൽ, മാത്യു ജേക്കബ്, ബിനോയ് സേവ്യർ, പ്രവീൺ മാധവൻ.

ഫുഡ് ആൻഡ് കേറ്ററിംഗ് കമ്മിറ്റി:
തേജു മാത്യു, ബിനു കൂട്ടുങ്കൽ, ഷാജി തോമസ്, രാമു എൻ, ആൽബിൻ അബ്രഹാം, ശ്രീകാന്ത് നായർ.

ഫെസിലിറ്റീസ് ആൻഡ് വോളന്റിയർ മാനേജ്മെന്റ് കമ്മിറ്റി:
ജിബിൻ ജോയ്, ടോജോ രാജു, ലിയോ മാത്യു, ജോൺ ചാക്കോ, അസർ , അഖിൽ വി.പി., അലോഷ്യസ് അഗസ്റ്റ്യൻ.

സേഫ്‌ഗാർഡിംഗ് ആൻഡ് ഫസ്റ്റ് എയ്ഡ് കമ്മിറ്റി:
ഡോ. റോബിൻ റോയ്, ഡോ. അരുന്ധതി കൃഷ്ണ, ജസ്റ്റിൻ ചാണ്ടി, റെനോൾഡ് മാനുവൽ, ദിവ്യ തോമസ്, ഡാഫിനി എൽദോസ്, ബൈജു ശ്രീനിവാസ്.

മീഡിയ ആൻഡ് ഫോട്ടോഗ്രഫി കമ്മിറ്റി:
എറിക്സൺ ജോസഫ്, രഞ്ജിത്ത് രാഘവ്, ലോർഡ്സൺ സിംപ്സൺ, മെബിൻ ജോബി.
അവാർഡ് സെറിമണി കോർഡിനേഷൻ കമ്മിറ്റി:
ഡാഫിനി എൽദോസ്, മെബി മാത്യു, അലൻ അക്കര, സുനോജ് ശ്രീനിവാസ്, ബെർവിൻ ബാബു, ലിറ്റോ കോരൂത്ത്, റെനോൾഡ് മാനുവൽ.

ഇനാഗറൽ സെറിമണി കോർഡിനേഷൻ കമ്മിറ്റി:
ശാരിക അമ്പിളി, ബെർവിൻ ബാബു, ജൂഡിത്ത് റോബർട്ട്, ദീപ്തി തേജു. ഇവയ്ക്കു പുറമേ
അഡ്വ. എബി സെബാസ്റ്റ്യൻ, മനോജ് പിള്ളൈ, വർഗീസ് ജോൺ, സുരേന്ദ്രൻ അരക്കോട്ട്, ജിപ്സൺ തോമസ്, സാംസൺ പോൾ എന്നിവരടങ്ങുന്ന
റിവ്യൂ കമ്മിറ്റിയും നിലവിൽ വന്നു.

ഒക്ടോബർ 3-ന് രാവിലെ കൃത്യം 8 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. അഞ്ച് പൗണ്ടിന്റെ റിസ്റ്റ് ബാൻഡ് വിവിധ കൗണ്ടറുകളിൽ നിന്ന് ലഭ്യമാകും. മത്സരാർത്ഥികളുടെ സൗജന്യ എൻട്രി ബാഡ്ജുകൾ ചെസ്റ്റ് നമ്പറിനോടൊപ്പം അസോസിയേഷൻ ഭാരവാഹികൾക്ക് കൈപ്പറ്റാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തുന്ന മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം പരിഗണിച്ച് രാവിലെ 8.30 മുതൽ ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ കലാമേളയുടെ കേറ്ററിംഗ് പാർട്ണറായ The Kerala Restaurent ഒരുക്കുന്ന പ്രത്യേക കേറ്ററിംഗ് കൗണ്ടറുകളിൽ നിന്ന് മിതമായ നിരക്കിൽ ലഭ്യമാകും.

“താളം ഉയരട്ടെ… സ്വരം ഒഴുകട്ടെ… കലയുടേ പുക്കാലം വിരിയട്ടെ…” എന്ന സന്ദേശവുമായി കാർഗോഫോഴ്സ് അവതരിപ്പിക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേള 2026, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക സംഗമമായി മാറുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി സഹകരിക്കുന്ന ഇംഗ്ലണ്ടിലെ പ്രമുഖ സ്ഥാപനങ്ങളായ കാർഗോ ഫോഴ്സ് – കാർഗോ സർവീസ്, പോൾ ജോൺ ആൻ്റ് കമ്പനി സോളിസിറ്റേഴ്‌സ്, ദി കേരള റെസ്റ്റോറൻ്റ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ജിയാ ട്രാവൽസ്, ബിജു ക്യാപിറ്റൽ സർവ്വീസസ് LLP, എസ്റ്റിനി ബോട്ടിക്സ്, , JMP സോഫ്ററ് വെയേഴ്‌സ്, യക്മ ന്യൂസ് എന്നിവർ ചേർന്നാണ് യുക്മ സൗത്ത് ഈസ്റ്റ് കലാമേള 2026 നെ അണിയിച്ചൊരുക്കുന്നത്. മുഴുവൻ മത്സരാർത്ഥികളോടും രക്ഷിതാക്കളോടും
സ്പോൺസർമാരോടും മുഴുവൻ അംഗ അസോസിയേഷൻ ഭാരവാഹികളോടും
നന്ദി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more