യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
Sep 28, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽറ്റൻഹാമിൽ നടക്കുമ്പോൾ
പ്രവാസലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായി അത് ചരിത്രത്താളുകളിൽ രേഖപ്പെടുത്തും. യുക്മയുടെ ശക്തമായ ഏഴു റീജിയനുകളിൽ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. ആയിരത്തിൽ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവിൽ തങ്ങളുടെ കഴിവുകൾ മാറ്റുരക്കുന്നതിന് തയ്യാറെടുക്കുന്ന യുക്മയുടെ റീജിയണൽ കലാമേള വേദികൾ അതിവേഗം സജ്ജമായികൊണ്ടിരിക്കുന്നു.
ദേശീയ കലാമേളയുടെ ലോഗോ രൂപ കല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങൾ 28/09/2026, തിങ്കൾ മുതൽ ആരംഭിക്കുകയും 04/10/2026, ഞായറാഴ്ച അവസാനിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരുമായിരിക്കും ദേശീയ കലാമേളയ്ക്ക് ഉപയോഗിക്കുക. കേരളത്തിന്റെ സംസ്കാരത്തെയോ പരമ്പരാഗത കലാരൂപങ്ങളെയോ പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം ലോഗോ രൂപകല്പന ചെയ്യേണ്ടത്.
ഭാരതത്തിൻ്റെ കലാ-സാഹിത്യ-സാംസ്കാരിക-സിനിമ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്.
താല്പര്യമുള്ളവർ യുക്മ നാഷണൽ സെക്രട്ടറിയുടെ ഇ മെയിലിൽ (secretary.ukma@gmail.com) ലോഗോയും നഗരിയുടെ പേരും പ്രത്യേകം പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്. വിജയികൾക്കുള്ള സമ്മാനം നാഷണൽ കലാമേള വേദിയിൽ വെച്ച് നല്കപ്പെടുന്നതായിരിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന ലോഗോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.
ഭാരതത്തിൻ്റെ മഹത്തായ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയരായിരുന്ന പ്രതിഭാധനരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. മൺമറഞ്ഞ് പോയ കലാപ്രതിഭകൾക്ക് യുക്മ നൽകുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. ഏതൊരു യുകെ മലയാളിക്കും ലോഗോ – നഗർ നാമകരണ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ രൂപകല്ലന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.
പതിനേഴാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണൽ കലാമേളകൾക്കുള്ള രജിസ്ട്രേഷനുകൾ വിവിധ റീജിയണുകളിൽ ധൃതഗതിയിൽ പുരോഗമിച്ച് വരികയാണ്. റീജിയണൽ കലാമേളകൾ ഒക്ടോബർ 03 ശനിയാഴ്ച നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ & ഹംബർ, സൌത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയനുകളിൽ നടക്കും. തുടർന്ന് ഒക്ടോബർ 10 ശനിയാഴ്ച മിഡ്ലാൻഡ്സ്, വെയിത്സ് റീജിയനുകളിലും ഒക്ടോബർ 17 ശനിയാഴ്ച സൗത്ത് വെസ്റ്റ് റീജിയനിലും നടത്തപ്പെടും.
റീജിയണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗ്ഗീസ്, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, ഈസ്റ്റ് ആംഗ്ളിയ റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോബിൻ ജോർജ്ജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മിഡ്ലാൻഡ്സ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ്ജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, വെയിത്സ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡൻ്റ് ജോഷി തോമസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സെക്രട്ടറി ഷെയ്ലി ബിജോയ് തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്ജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജിയണൽ കമ്മിറ്റികൾ നേതൃത്വം നൽകും.
റീജണൽ, നാഷണൽ കലാമേളകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ അറിയിച്ചു. കലാമേളകളിൽ മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുവാനായി മുൻ വർഷങ്ങളിലെ പോലെ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളതായി നാഷണൽ സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു. യുക്മ സഹകാരിയായ ജോസ് പി.എം ൻ്റെ ഉടമസ്ഥതയിലുള്ള ജെ എം പി സോഫ്റ്റ്വെയർ സ്പോൺസർ ചെയ്യുന്ന കലാമേള രജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായതായി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ അറിയിച്ചു.
യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതിയും വിവിധ റീജിയണൽ കമ്മിറ്റികളും കലാമേളകളുടെ വിജയകരമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ ദൃതഗതിയിൽ നടത്തി വരികയാണ്.
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages