‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ
Sep 13, 2026
മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള മനോഹരമായ പാർക്ക് ഹാൾ റിസോർട്ട് & സ്പായിൽ. പ്രശസ്ത മലയാള സിനിമ ടെലിവിഷൻ താരം അവന്തിക മോഹൻ മുഖ്യാതിഥിയാകും. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ചീഫ് ഗസ്റ്റായി പങ്കെടുക്കും.
എന്തുകൊണ്ട് ‘രാത്രി ഓണം’? കാരണം, ഓണം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുങ്ങേണ്ടതല്ല. വർഷങ്ങളായി യുകെയിലെ ഓണാഘോഷങ്ങൾ പ്രധാനമായും ഒരേ മാതൃകയാണ് പിന്തുടരുന്നത്. രാവിലെ ആരംഭിക്കുന്ന പരിപാടികൾ, ഉച്ചയോടെയുള്ള ഓണസദ്യ, കലാപരിപാടികൾ, തുടർന്ന് വൈകുന്നേരമാകുമ്പോഴേക്കും ആഘോഷങ്ങൾക്ക് സമാപനം. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും മനോഹരമായി സംരക്ഷിക്കുന്ന ഈ ആഘോഷങ്ങൾക്കിടയിലും, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കൂടുതൽ സമയം ചെലവഴിച്ച് ഓണം ആസ്വദിക്കാനാകുന്ന ഒരു സമഗ്രമായ ആഘോഷാനുഭവം പലരും ആഗ്രഹിച്ചിരുന്നു.
ആ ആഗ്രഹത്തിന് മറുപടിയായാണ് മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്നത് ‘രാത്രി ഓണം’ രാവിലെ ആരംഭിച്ച് അർധരാത്രിവരെ നീളുന്ന വ്യത്യസ്തമായ ഒരു ഓണാഘോഷം. 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള മനോഹരമായ പാർക്ക് ഹാൾ റിസോർട്ട് & സ്പാ, ചോർലിയിൽ നടക്കുന്ന ഈ മഹാമേള രാവിലെ 11.00 മുതൽ രാത്രി 1.00 വരെ നീളും. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ ഒരു സമ്പൂർണ ഉത്സവാനുഭവമാക്കി മാറ്റുകയാണ് ‘രാത്രി ഓണം’ ലക്ഷ്യമിടുന്നത്.
വൈകുന്നേരം 5.00 മുതൽ 9.30 വരെ പരമ്പരാഗത വിഭവസമൃദ്ധമായ ഗ്രാൻഡ് ഓണസദ്യ ഒരുക്കിയിട്ടുണ്ട്. തുടർന്ന് സംഗീതം, നൃത്തം, ഫാഷൻ, മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ, ആഘോഷങ്ങൾ എന്നിവയാൽ നിറഞ്ഞ മണിക്കൂറുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
‘രാത്രി ഓണം’ ഒരുക്കുന്ന പ്രധാന ആകർഷണങ്ങൾ: ഗ്രാൻഡ് പരമ്പരാഗത ഓണസദ്യ, മിസ് & മിസിസ് മലയാളി യുണൈറ്റഡ് കിങ്ഡം – സീസൺ 3 ഗ്രാൻഡ് ഫിനാലെ പ്രശസ്ത മലയാള സിനിമ ടെലിവിഷൻ താരം അവന്തിക മോഹൻ മുഖ്യാതിഥിയായി യുകെയിലെ പ്രമുഖ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, സമൂഹത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾ യുകെയിലെ ഏറ്റവും വലിയ പൂക്കള മത്സരങ്ങളിലൊന്ന്, ആവേശം പകരുന്ന പഞ്ചഗുസ്തി മത്സരം, ചെണ്ടയും വയലിനും കോർത്തിണക്കിയ ഫ്യൂഷൻ സംഗീതാവതരണം, വർണാഭമായ കലാപരിപാടികളും, ഫാഷൻ ഷോകളും, ഡാൻസ് സെലിബ്രേഷനും, ഡിജെ നൈറ്റും, കുടുംബങ്ങൾക്കായുള്ള ഗെയിമുകളും ഇന്ററാക്ടീവ് സ്റ്റേജ് പരിപാടികളും, കുട്ടികൾക്കായി പ്രത്യേക വിനോദപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, ഷോപ്പിംഗ്, സംഗീതം, സർപ്രൈസ് ആക്റ്റിവിറ്റികൾ, ഓണം റീൽസ് മത്സരം (Onam Reels Competition) ഓണാഘോഷത്തിന്റെ മനോഹര നിമിഷങ്ങൾ റീലുകളാക്കി പങ്കുവെച്ച് ആകർഷക സമ്മാനങ്ങൾ നേടാനുള്ള പ്രേത്യേക അവസരവും സംഘാടകർ നിങ്ങൾക്കായി ഒരിക്കിയിരിക്കുന്നു.
‘രാത്രി ഓണം’ ഒരു സാധാരണ ഓണാഘോഷമല്ല; കുടുംബത്തിലെ ഓരോ അംഗത്തിനും ആസ്വദിക്കാൻ എന്തെങ്കിലും ഒരുക്കിയിരിക്കുന്ന ഒരു സമഗ്ര ഉത്സവാനുഭവമാണ്.
മാണിക്കത്ത് ഇവന്റ്സിന്റെ സ്ഥാപകനും ഡയറക്ടറുമായ കമൽ രാജ് മാണിക്കത്ത് ആണ് ഈ മഹാമേളയുടെ മുഖ്യസംവിധായകൻ. യുകെയിൽ ശ്രദ്ധേയമായ മിസ് & മിസിസ് മലയാളി യുണൈറ്റഡ് കിങ്ഡം സൗന്ദര്യമത്സരത്തിന്റെയും നിരവധി പ്രീമിയം ഇവന്റുകളുടെയും വിജയകരമായ സംഘാടകനായ അദ്ദേഹം, ബ്രിട്ടനിലെ ഓണാഘോഷങ്ങൾക്ക് പുതിയൊരു മുഖം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘രാത്രി ഓണം’ അവതരിപ്പിക്കുന്നത്.
സ്വാദിഷ്ടമായ ഓണസദ്യയ്ക്കായാലും, ഫാഷൻ ഷോകൾക്കായാലും, മത്സരങ്ങൾക്കായാലും, സെലിബ്രിറ്റി സാന്നിധ്യത്തിനായാലും, സംഗീത-വിനോദ പരിപാടികൾക്കായാലും, അല്ലെങ്കിൽ പ്രിയപ്പെട്ടവരോടൊപ്പം മറക്കാനാവാത്ത നിമിഷങ്ങൾ പങ്കിടാനായാലും, യുകെയിലെ മലയാളി സമൂഹം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആഘോഷാന്തരീക്ഷം ‘രാത്രി ഓണം’ സമ്മാനിക്കുമെന്ന് സംഘാടകർ ഉറപ്പുനൽകുന്നു. ബ്യൂട്ടി പേജന്റ് രജിസ്ട്രേഷൻ തുടരുന്നു.
യുകെയിലെ ഏറ്റവും വലിയ മലയാളി സൗന്ദര്യമത്സര വേദിയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ നടക്കുന്ന വിഭാഗങ്ങൾ: മിസ് മലയാളി യുണൈറ്റഡ് കിങ്ഡം മിസിസ് മലയാളി യുണൈറ്റഡ് കിങ്ഡം മിസ് ടീൻ മലയാളി യുണൈറ്റഡ് കിങ്ഡം മലയാളി ശ്രീമാൻ ലിറ്റിൽ മലയാളി മങ്ക ലിറ്റിൽ മലയാളി ശ്രീമാൻ നൂറുകണക്കിന് കാണികൾ, പ്രമുഖർ, മാധ്യമപ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ വേദിയിലെത്താനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്.
പരിപാടിയുടെ വിശദാംശങ്ങൾ രാത്രി ഓണം 2026 തീയതി: 2026 സെപ്റ്റംബർ 19 സമയം: രാവിലെ 11.00 മുതൽ രാത്രി 1.00 വരെ വേദി: പാർക്ക് ഹാൾ റിസോർട്ട് & സ്പാ, ചോർലി, പ്രെസ്റ്റൺ ഗ്രാൻഡ് ഓണസദ്യ: വൈകുന്നേരം 5.00 മുതൽ രാത്രി 9.30 വരെ ഒരു ഉത്സവം. ഒരു ആഘോഷം. അവസാനമില്ലാത്ത നൂറുകണക്കിന് വിനോദങ്ങൾ മറക്കാനാവാത്ത ഓർമ്മകൾ…
യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഈ പരിപാടിയുടെ മുഘ്യ അഥിതി ആയി പങ്കെടുക്കുന്നതാണ്.
മിസ് മലബാർ 2011 കിരീടജേതാവും, ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയും, പ്രശസ്ത നർത്തകിയും ജനപ്രിയ സോഷ്യൽ മീഡിയ വ്യക്തിത്വവുമായ അവന്തിക മോഹൻ വിനോദരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. ദക്ഷിണേന്ത്യൻ സിനിമകളിലും മലയാളം ടെലിവിഷൻ രംഗത്തും ശ്രദ്ധേയമായ അവന്തിക മോഹൻ ആണ് സെലിബ്രിറ്റി ഗസ്റ്റ് ആയി വരുന്നത്.
അപ്പോൾ, ഇന്ന് തന്നെ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യൂ. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ‘രാത്രി ഓണ’ത്തിന്റെ ഭാഗമാകൂ. നമുക്ക് ഒരുമിച്ച് ഈ ഓണം ആഘോഷത്തിന്റെ പുതിയ അനുഭവമാക്കിv, മറക്കാനാവാത്ത ഓർമ്മകളാക്കി മാറ്റാം.
ടിക്കറ്റുകൾക്കായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages