1 GBP = 130.41
breaking news

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരി​ഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറം നേരിടുന്നത് വലിയ വിവേചനമെന്ന് പി.എം.എ. സലാം

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരി​ഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറം നേരിടുന്നത് വലിയ വിവേചനമെന്ന് പി.എം.എ. സലാം

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരി​ഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറം നേരിടുന്നത് വലിയ വിവേചനമെന്ന് പി.എം.എ. സലാം. പുതിയ ജില്ലാ രൂപീകരണം മുഖ്യമന്ത്രി മുവാറ്റുപുഴ ജില്ലാ മാത്രം അല്ല പറഞ്ഞത്. ജില്ലാ പുനക്രമീകരണം പഠിക്കാൻ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട്‌ വരട്ടെ.

45ലക്ഷം ജനസംഖ്യ ഉള്ള മലപ്പുറത്തിനും 15ലക്ഷം മാത്രം ജനസംഖ്യ ഉള്ള മറ്റു ജില്ലകൾക്കും ഒരേ വിഭവ വിഹിതം കിട്ടുന്നത് അനീതിയാണ്. അതിനു മാറ്റം ഉണ്ടാകണം. മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ പുതിയ ജില്ലകൾ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലും എന്ത് കൊണ്ട് ആയിക്കൂടെന്നും പിഎം എ സലാം ചോദിച്ചു.

വഖഫ് ബോർഡിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന ഉമർ ഫൈസിയുടെ ആരോപണത്തിൽ മറുപടിയുമായി PMA സലാം രംഗത്തെത്തി. ആരാണ് ഉമർ ഫൈസി മുക്കം. അങ്ങനെ ഒരാളെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more