1 GBP = 126.55
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് കായികോത്സവമായി; ഓവറോൾ കിരീടങ്ങൾ ലൂക്കാ ലൂട്ടൻ , സർഗം സ്റ്റീവനേജ്, ഹെവൻഹിൽ HMA അസ്സോസ്സിയേഷനുകൾക്ക്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് കായികോത്സവമായി; ഓവറോൾ കിരീടങ്ങൾ ലൂക്കാ ലൂട്ടൻ , സർഗം സ്റ്റീവനേജ്, ഹെവൻഹിൽ HMA അസ്സോസ്സിയേഷനുകൾക്ക്.

ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച റീജണൽ സ്പോർട്സ് മീറ്റ് ആവേശോജ്ജ്വലമായ കായികോത്സവമായി മാറി. ലൂട്ടണിലെ സ്റ്റോക്ക്വുഡ് പാർക്ക് അത്‌ലറ്റിക്സ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരങ്ങൾ കായികമികവിന്റെയും, കൂട്ടായ്മയുടെയും സൗഹൃദോത്സവമായി . പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ച സ്പോർട്സ് മീറ്റിലും,സംഘാടകർക്ക്‌ ആവേശം പകരുന്ന കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും വൻ പങ്കാളിത്തമാണ് കണ്ടത്.

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി കായികമേള ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡന്റ് ജോബിൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ സ്വാഗതം ആശംസിച്ചു.

മുൻ ചാമ്പ്യന്മാരായ ലൂക്കാ ലൂട്ടൺ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് വീണ്ടും ഓവറോൾ ചാമ്പ്യൻമാരായി. അത്യന്തം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സർഗം സ്റ്റീവനേജ് 111 പോയിന്റുമായി രണ്ടാം സ്ഥാനവും, ഹെവർഹിൽ മലയാളി അസോസിയേഷൻ 107 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. നവാഗതരായ ഹെവർഹിൽ ടീമിന്റെ ശക്തി പ്രകടനവും, വർണ്ണാഭമായ ജേഴ്സിയും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

വിവിധ കാറ്റഗറികളിലായി ഐറിസ് എൽസ ജെയ്സൺ, ലിയം പ്രവീൺ, ടിന തോംസൺ, ജിയോൻ അജിത്, എയ്ഡൻ സിറിൽ, ശാരിക നമ്പ്യാർ, മുഹമ്മദ് കോലഞ്ചേരി, ദിയാ സെബാസ്റ്റ്യൻ, സാവിയോ സിജോ, ടിന്റു മെൽവിൻ, ഹാരിസ് ഉരമ്പത്ത് മൊയ്‌ദീൻകുട്ടി, ജെസ്ലിൻ ജോസ്, അനീഷ് ചാക്കോ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. തുടർച്ചയായ മൂന്നാം വർഷവും കിരീടം സ്വന്തമാക്കി ടിന്റു മെൽവിൻ ഹാട്രിക് നേട്ടവും കൈവരിച്ചു.
സമാപന സമ്മേളനം യുക്മ നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഭുവനേഷ് പീതാംബരൻ സ്വാഗതവും പ്രസിഡന്റ് ജോബിൻ ജോർജ് നന്ദിപ്രസംഗവും നടത്തി. മത്സര വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും യുക്മ റീജണൽ ഭാരവാഹികൾ തഥവസരത്തിൽ വിതരണം ചെയ്തു.

ലൂട്ടൺ കേരളൈറ്റ്സ് ആതിഥേയത്വം വഹിച്ച സ്പോർട്സ് മീറ്റിന്റെ കോ-ഓർഡിനേറ്ററായി ജെയിൻ ജോർജ് ശ്രദ്ധേയനായി. ജോബിൻ ജോർജ്, ഭുവനേഷ് പീതാംബരൻ , അർച്ച അജിത്, ഷിന്റോ, സുമേഷ് അരവിന്ദാക്ഷൻ, അനി ഫിലിപ്പ്, സജീഷ് വടക്കേക്കര , സലീന സജീവ്, അപ്പച്ചൻ കണ്ണഞ്ചിറ തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി. ബിബിരാജ് രവീന്ദ്രൻ സജിത്ത്, ആശാ ജോബിൻ, അരുന്ധതി, കിരൺ (സണ്ണി), സജീഷ് സുരേന്ദ്രൻ, വിജേഷ് കൂടാതെ ജോജോ ജോയിയുടെ നേതൃത്വത്തിൽ ലൂട്ടൻ മലയാളി അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങൾ ഓഫീസ് & അഡ്മിൻ നടപടികളിൽ നേതൃത്വം വഹിച്ചു. ഈസ്റ്റ് ആംഗ്ലിയാ റീജണലിലെ വിവിധ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ സ്പോർട്സ് മീറ്റിനു മികച്ച പിന്തുണയാണ് നൽകിയത്.

രുചികരമായ ചൂടൻ കേരളീയ ഭക്ഷണവിഭവങ്ങളും അനുകൂലമായ കാലാവസ്ഥയും കായികമേളയ്ക്ക് കൂടുതൽ ഊർജം പകർന്നു. ലൈഫ് ലൈൻ പ്രൊട്ടക്ട്റ്റു മുഖ്യ സ്പോണ്സര്മാരായ ഇവന്റിന് ജിയ ട്രാവെൽസ് , നവരുചി ലണ്ടൻ തീൻമേശ ല്യൂട്ടൻ എന്നിവർ സഹ സ്പോണ്സര്മാരായി .
മത്സരങ്ങളുടെ ആവേശവും മികച്ച സംഘാടന മികവും നിറഞ്ഞ ദിനത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച കായികമേള വൈകുന്നേരം 7 മണിവരെ നീണ്ടുനിന്നു. കായികസ്പിരിറ്റും കൂട്ടായ്മയും ഒരുപോലെ ഉയർത്തിപ്പിടിച്ച ഈ മേള ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ ഏറ്റവും ശ്രദ്ധേയമായ കായികസംഗമങ്ങളിലൊന്നായി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more