1 GBP = 129.94
breaking news

‘753 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്നു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’; SFI

‘753 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്നു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’; SFI

ലക്ഷകണക്കിന് വിദ്യാർത്ഥികളെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പ്രശ്നവും ബാധിച്ചു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ.നാഷണൽ ടെസ്റ്റിങ് ഏജൻസി നാഷണൽ ടോർച്ചെറിങ് ഏജൻസി ആയി. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുന്നു.

പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധിച്ചതിന് നിരവധി എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. 753 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്നു. അഞ്ച് ലക്ഷം ഒപ്പ് ശേഖരിക്കാൻ നീക്കം നടത്തുന്നു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രതിഷേധിക്കും.

10 ദിവസത്തെ അന്ത്യശാസനം നൽകുന്നു. അതിനിടയിൽ വിദ്യാഭ്യാസ മന്ത്രി രാജിവക്കണം. NTA യെ പിരിച്ചു വിടണം. രാജിവച്ചില്ലെങ്കിൽ ഈ മാസം 19 ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വലിയ മാർച്ച്‌ നടത്തും. നീറ്റ് സിബിഎസ്ഇ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം.ബുൾഡോസർ രാജിനെതിരെയും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും.

മറ്റന്നാൾ രാജ്യവ്യാപകമായി പ്രതിഷേധം നടത്തും. പ്രശ്നം ബാധിച്ച വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണം. സിജെപി രാഷ്ട്രീയ പാർട്ടിയായി മാറിയാൽ തങ്ങൾ അതിന്റെ ആശയം എന്താണ് എന്ന് വിലയിരുത്തി തീരുമാനം എടുക്കും. നീറ്റ് സിബിഎസ്ഇ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി.

നീറ്റ് ക്രമക്കേട് എന്നത് ഒരു അഴിമതിയാണ്. നീറ്റ് ക്രമക്കേടിൽ 6 ലധികം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. ഇത് ആത്മഹത്യ അല്ല.. കൊലപാതകങ്ങൾ ആണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു.

ഒപ്പ് ശേഖരണത്തിനായി രൂപീകരിച്ച വെബ്സൈറ്റ് ബിജെപി ഹാക്ക് ചെയ്യാൻ ശ്രമിച്ചു. വിദ്യാർത്ഥികൾക്കായി എസ്എഫ്ഐ തെരുവിൽ പോരാടും. കോൺഗ്രസ്‌ അധികാരത്തിൽ ഉള്ള കർണാടകയിൽ എസ്എഫ്ഐ സമരത്തിന് അനുമതി നൽകിയില്ല. വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്. തെലുങ്കനായിലും കേരളത്തിലും ഇതാണ് അവസ്ഥ.

കേരളത്തിൽ മാത്രം 16 പേരെ ഈ സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. കോൺഗ്രസ്‌ എന്തിനാണ് ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. കേന്ദ്രത്തിന് എതിരായ സമരം കോൺഗ്രസ്‌ തടയുന്നു. നീറ്റ് സിബിഎസ്ഇ ക്രമക്കേടുകൾക്ക് എതിരായ പ്രതിഷേധത്തിൽ പങ്കുചേരാൻ NSUI വിന് താല്പര്യം ഇല്ല. അതുകൊണ്ട് ആണ് എസ്എഫ്ഐ തന്നെ മുൻകൈ എടുത്ത് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more