1 GBP = 127.77
breaking news

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്പ് ഒഴിവാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട്‌ നൽകിയത്. വലിയതുറ പൊലീസാണ് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നത്. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ്.

വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം, ഗൂഡാലോചന എന്നിവ നിലനിൽക്കും.

ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെഎസ് ശബരീനാഥൻ എന്നിവരാണ് പ്രതികൾ. കണ്ണൂരിൽ നിന്നുളള വിമാനം തിരുവനന്തപുരത്തിറങ്ങിയതിന് പിന്നാലെയാണ് പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നായപ്പോഴാണ് വ്യോമയാന വകുപ്പ് കൂടി ചുമത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more