1 GBP = 129.49
breaking news

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാല്‍; നിയമസഭാ കക്ഷിയില്‍ പേര് വരികയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ല

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാല്‍; നിയമസഭാ കക്ഷിയില്‍ പേര് വരികയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ല

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെ.സി.വേണുഗോപാല്‍. നിയമസഭാ കക്ഷിയില്‍ പേര് വരികയും ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പിന്മാറില്ലെന്നാണ് വിവരം. എംഎല്‍എമാരില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നീക്കം. മുന്നണി നയിച്ച നേതാവ് എന്ന നിലയില്‍ അര്‍ഹതയുണ്ടെന്ന് കെ സി അനുകൂലികള്‍ പറയുന്നു

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാന്‍ഡും പാര്‍ട്ടി നേതൃത്വവും കൂടിയാലോചന നടത്തിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വേണ്ടി ഫ്‌ളക്‌സ് വെക്കാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ ബോര്‍ഡ് വെക്കുന്നതോ ബാനര്‍ ഉയര്‍ത്തുന്നതോ ഒരു ഘടകമല്ല. നടപടിക്രമങ്ങളെ ഡിസ്റ്റര്‍ബ് ചെയ്യാനുള്ള നീക്കമായിട്ടേ കാണാന്‍ സാധിക്കു – കെസി വേണുഗോപാല്‍ പറഞ്ഞു.

സിപിഐഎം ഇനിയെങ്കിലും പാഠം പഠിച്ചാല്‍ അവര്‍ക്ക് നല്ലതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ഗവണ്‍മെന്റോ ചെയ്യാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അവര്‍ ചെയ്തു. അതിന്റെ മറുപടിയാണ് ജനം കൊടുത്തത്. വര്‍ഗീയത ഇളക്കി വിടാന്‍ ശ്രമിച്ചവര്‍ക്ക് കടുത്ത തിരിച്ചടി നല്‍കിയ തിരഞ്ഞെടുപ്പാണിത്. ഇനിയെങ്കിലും അത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രദ്ധിക്കുക – കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, യുഡിഎഫ് യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും. ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷമെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more