കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തിൽ എല്ലാ പ്രവചനങ്ങളെയും കാറ്റിപ്പറത്തി കല്ലട്ര മാഹിൻ ഹാജി 22,698 വോട്ടിന്‍റെ ഭൂരിപക്ഷം നേടി മിന്നും വിജയം സ്വന്തമാക്കി. മൊത്തം 76,396 വോട്ടാണ് നേടിയത്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ( 36,678 വോട്ട്). രണ്ടാം സ്ഥാനം നേടിയ അശ്വനി എം എൽ 53,698 വോട്ട് നേടി. കാലങ്ങളായി യുഡിഎഫിന്‍റെ കൈയ്യിലുള്ള ഉറച്ച മണ്ഡലമാണ് കാസർകോട്. ഇത്തവണയും ആ പ്രതീക്ഷ തെറ്റിച്ചില്ല. പ്രത്യേകിച്ച് മുസ്ലീം ലീഗിനോട് ചായ്‍വുള്ള മണ്ഡലം കൂടിയാണിത്. ബിജെപി വോട്ടുകൾ കുറച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. എന്നാൽ ശക്തമായ മത്സരം കാഴ്ചവച്ച ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി.
കാസർകോട് നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് കാസർകോട് നിയോജക മണ്ഡലത്തിന്‍റെ ഭാഗമായുള്ളത്. ജില്ലയുടെ ആസ്ഥാന നിയമസഭാ മണ്ഡലമാണ് കാസർകോട്. 1977 -ൽ രൂപീകൃതമായത് മുതൽ മുസ്ലീം ലീഗിന്‍റെ സമഗ്രാധിപത്യമാണ് കാസർകോട് നിയോജക മണ്ഡലത്തിൽ കാണാൻ കഴിയുക. 2011 മുതൽ മുസ്ലീം ലീഗിന്‍റെ എൻ എ നെല്ലിക്കുന്നാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
011 -ൽ നെല്ലിക്കൂന്ന് നേടിയത് 53,068 വോട്ടുകളായിരുന്നു. ബിജെപി സ്ഥാനാർഥി ജയലക്ഷ്‍മി എൻ ഭട്ടിന് ലഭിച്ചത് 43,330 വോട്ടുകളും. ഐഎൻഎലിന്‍റെ അസീസ് കടപ്പുറം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016 -ലെ തെരഞ്ഞെടുപ്പിൽ 8,600 വോട്ടുകൾക്കാണ് എൻ എ നെല്ലിക്കുന്ന് ബിജെപി സ്ഥാനാർത്ഥിയായ രവിശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 12,901 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ ശ്രീകാന്തിനെ പരാജയപ്പെടുത്തി എൻ എ നെല്ലിക്കുന്ന് മൂന്നാമതും എംഎൽഎയായി. അതേസമയം ഭരണകക്ഷിയായിരുന്ന എൽഡിഎഫ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന് ഒരു ശതമാനം വീതം വോട്ട് കുറഞ്ഞു വരുന്നെന്ന് കണക്കുകൾ കാണിക്കുന്നു. 2011 -ൽ 45.35 ശതമാനവും, 2016 -ൽ 44.72 ശതമാനവും 2021 -ൽ 43.81 ശതമാനവുമായിരുന്നു മുസ്ലീം ലീഗിന്‍റെ വോട്ട് ഷെയർ കണക്കുകൾ.
click on malayalam character to switch languages