1 GBP = 125.24
breaking news

ബേൺലി പെൻഡിൽ മലയാളി അസോസിയേഷന് (BPMA ) നവനേതൃത്വം; ലിറ്റോ ടൈറ്റസ്, ഷിജു വേലായുധൻ, അനൂപ് നായർ എന്നിവർ നയിക്കും

ബേൺലി പെൻഡിൽ മലയാളി അസോസിയേഷന് (BPMA ) നവനേതൃത്വം; ലിറ്റോ ടൈറ്റസ്, ഷിജു വേലായുധൻ, അനൂപ് നായർ എന്നിവർ നയിക്കും

ജൂലിയസ് ജോസ്

ബേൺലി പെൻഡിൽ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വാർഷികപൊതുയോഗം 2026 മാർച്ച് 15 ആം തിയതി ബേൺലി സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച്‌ ഹാളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. പ്രസിഡന്റ് ജൂലിയസ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ലിറ്റോ ടൈറ്റസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രെഷറർ സനീഷ് മാത്യു വാർഷിക കണക്ക്‌ അവതരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. പൊതുയോഗത്തിൽ വെച്ച് അടുത്ത രണ്ടുവര്ഷത്തേക്കുള്ള ഭാരവാഹികളെയും ഐകകണ്ഡേന തിരഞ്ഞെടുത്തു.

താഴെപറയുന്നവരാണ് പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് : ലിറ്റോ ടൈറ്റസ്
വൈസ് പ്രസിഡന്റ് : അനു മാത്യു
സെക്രട്ടറി : ഷിജു വേലായുധൻ
ജോയിന്റ് സെക്രട്ടറി : ജോബിൻസ് ജോർജ്
ട്രെഷറർ : അനൂപ് നായർ

സ്പോർട്സ് കോർഡിനേറ്റർസ് :
ഷിന്റോ എബ്രഹാം
നീതു പരമേശ്വരത്ത്

പ്രോഗ്രാം കോർഡിനേറ്റർസ് :
മുകേഷ് മോഹൻ
ലാലു സെബാസ്റ്റ്യൻ
ഷൈജി സാബു

യൂത്ത് കോർഡിനേറ്റർ :
പോൾ ജോർജ്

പി ആർ ഒ / യുക്മ റെപ് :
ജൂലിയസ് ജോസ്

സോഷ്യൽ മീഡിയ കോർഡിനേറ്റർ :
റ്റിജോ ജോൺസൻ

ഇന്റേണൽ ഓഡിറ്റേഴ്‌സ് :
ദിപുമോൻ കെ എസ്‌
രാഹുൽ പി കെ

കൂട്ടായ പ്രവർത്തനങ്ങളിലൂടെ സംഘടനയുടെ ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഓണം, ക്രിസ്മസ്, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ, കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കായികമത്സരങ്ങൾ തുടങ്ങിയവയെല്ലാം സംഘടനയുടെ പ്രാധാന്യം യുകെയിലെ മലയാളി സമൂഹത്തിൽ എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നതാണ്. പൊതുയോഗത്തെ നിയുക്ത പ്രസിഡന്റ് ലിറ്റോ ടൈറ്റസ് അഭിസംബോധന ചെയ്ത് സംസാരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more