1 GBP = 126.51

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക, ഖാർഗ് ദ്വീപ് ആക്രമിച്ചാൽ കളി മാറുമെന്ന് ഇറാൻ; ട്രംപിന്‍റെ നീക്കം നിരീക്ഷിച്ച് സൈന്യം

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക, ഖാർഗ് ദ്വീപ് ആക്രമിച്ചാൽ കളി മാറുമെന്ന് ഇറാൻ; ട്രംപിന്‍റെ നീക്കം നിരീക്ഷിച്ച് സൈന്യം

ടെഹ്റാൻ: ഇസ്രയേൽ-യുസ് സഖ്യം ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷത്തിലേക്ക് പോകുന്നതിനിടെ ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ സാമ്പത്തിക നട്ടെല്ലും എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ഇനിയും ശക്തമായ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. നിലവിലെ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെന്നും, ‘ഒരു രസത്തിന് വേണ്ടി’ ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെച്ചേക്കാമെന്നുമാണ് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more