കേരളത്തിൽ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണതുടർച്ച ഉറപ്പാക്കുന്നതിനായി പ്രവാസലോകത്തുനിന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എൽ.ഡി.എഫ് യുകെ & യൂറോപ്പ് ഔദ്യോഗിക ഉദ്ഘാടനം 2026 മാർച്ച് 14 ശനിയാഴ്ച നടക്കും.
മുൻ ധനമന്ത്രിയും സി.പി.ഐ(എം) നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും എൽ.ഡി.എഫ് യുകെ – അയർലണ്ട് കമ്മിറ്റി അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു.
ഭാരവാഹികൾ:
കൺവീനർ: രാജേഷ് കൃഷ്ണ
ജോയിന്റ് കൺവീനർമാർ: ജിജോ അരയത്ത്, ഷിനിത്ത് എ.കെ.
ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, നവീൻ ഹരി തുടങ്ങിയ നേതാക്കൾ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിൻ രാജു, ബിനോജ് ജോൺ, മാന്വൽ മാത്യു, ബിജു ഗോപിനാഥ്, ടോമിച്ചൻ കൊഴുവനാൽ എന്നിവർ വിവിധ സബ് കമ്മിറ്റികളെയും ഏകോപിപ്പിക്കും.
സി.പി.ഐ(എം) സാർവ്വദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ് (AIC), പ്രവാസി കേരള കോൺഗ്രസ്, കൈരളി യുകെ, ക്രാന്തി അയർലണ്ട്, ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ (IWA) , സംസ്കാര ജർമ്മനി, യുവധാര മാൾട്ട, KPFS സ്വിസർലാൻഡ്, രക്തപുഷ്പങ്ങൾ ഇറ്റലി തുടങ്ങിയ സംഘടനകൾ ഒത്തുചേർന്നാണ് ആണ് എൽ.ഡി.എഫ് യുകെ & യൂറോപ്പ് രൂപീകരിച്ചത്.
കേരളത്തിന്റെ സർവ്വ മേഖലകളിലും ഇടതു സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കാൻ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ കലാ-സാംസ്‌കാരിക പരിപാടികളിലൂടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ നീക്കം.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്ന മുഴുവൻ പ്രവാസികളും ഈ പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു
Zoom meeting details
Date: 14 March 202
Time: UK&Ireland – 15:00 | Europe – 16:00 | Dubai – 19:00 | India – 20:30
Zoom Meeting ID: 810 0469 8031
Passcode: 239307
click on malayalam character to switch languages