1 GBP = 127.68
breaking news

യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം

യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം

ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന് ക്ഷണം ലഭിച്ചത് അദ്ദേഹത്തിന്റെ സേവനമേഖലയ്ക്കുള്ള അംഗീകാരം കൂടിയാണ്. കഴിഞ്ഞ 16 വര്‍ഷമായി യുകെയിലെ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന സജീവ ഇടപെടലും ചാരിറ്റി പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ്, റീജിയണില്‍ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലായിരുന്നു യുക്മ യൂത്തിനും തുടക്കം കുറിച്ചത്. യുക്മയുടെ തുടക്കകാലം മുതല്‍ ഒരു സന്തത സഹചാരി കൂടിയായ ബിജു ഗ്‌ളോസ്റ്റര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷനിലെ (GMA) അസ്സോസ്സിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സേവനം യുകെയുടെയും പ്രവാസി എസ് എൻ ഡി പി യുടെയും അമരത്തിലും ഡോ ബിജു പെരിങ്ങത്തറ ശ്രദ്ധേയനായിരുന്നു.

ബര്‍മിംങ്ഹാം എന്‍ എച്ച് എസ്സില്‍ കണ്‍സട്ടന്റ് അനസ്ത്തിറ്റിസ്റ്റ് ആന്റ് ഡയറക്ടര്‍ ഓഫ് ക്രിട്ടിക്കല്‍ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. 2022 ല്‍ ലണ്ടനില്‍ വെച്ച് നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണല്‍ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി കേരള ഗവണ്‍മെന്റ് അദ്ദേഹത്തെ നിയമിച്ചു. 2024ൽ ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ ബിജു തുടർച്ചയായി രണ്ടു തവണ ലോക കേരള സഭയിൽ പങ്കെടുത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോ ബിജു 2004 ലാണ് യുകെയിലെത്തുന്നത്. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് പെരിങ്ങത്തറയില്‍ എഞ്ചിനീയറായ പി.കെ അപ്പുണ്ണിയുടെയും ലളിത അപ്പുണ്ണിയുടെയും മകനാണ് ഡോ.ബിജു, സൈക്കാട്രിക് കണ്‍സല്‍ട്ടന്റ് ആയ ഡോ. മായാ ബിജുവാണ് ഭാര്യ. ഡോ. അപര്‍ണ്ണ ബിജു, ലക്ഷ്മി ബിജു, ഋഷികേശ് ബിജു തുടങ്ങിയവരാണ് മക്കള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more