1 GBP = 128.90
breaking news

ലിവർപൂളിൽ “ചെമ്മീൻ” നാടകാവിഷ്‌കാരംശനിയാഴ്ച്ച; കലാഭവൻ ലണ്ടനും ലിംക യും ചേർന്നു സംഘടിപ്പിക്കുന്ന മലയാളി ഗോറ്റ് ടാലന്റ് പരിപാടിയുടെ ഭാഗമായി……

ലിവർപൂളിൽ “ചെമ്മീൻ” നാടകാവിഷ്‌കാരംശനിയാഴ്ച്ച; കലാഭവൻ ലണ്ടനും ലിംക യും ചേർന്നു സംഘടിപ്പിക്കുന്ന മലയാളി ഗോറ്റ് ടാലന്റ് പരിപാടിയുടെ ഭാഗമായി……

ലിവർപൂൾ: മലയാളികളുടെ ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി ചിരപ്രതിഷ്ഠ നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലും പിന്നീട് സിനിമയായും മലയാളി മനസ്സുകളിൽ അമർന്നുനിൽക്കുന്ന കൃതിയുമായ “ചെമ്മീൻ” ഇനി നാടകവേദിയിലേക്ക്. ഈ പ്രശസ്ത കൃതിയുടെ നാടകാവിഷ്‌കാരം മാർച്ച് 14 ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും.

കലാഭവൻ ലണ്ടനും Liverpool Malayali Cultural Association (LIMCA)യും സംയുക്തമായി സംഘടിപ്പിക്കുന്ന “Malayalee Got Talent” എന്ന പരിപാടിയുടെ ഭാഗമായാണ് ഈ നൃത്തസംഗീത നാടക അവതരണം നടക്കുന്നത്. മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പൻ കുഞ്ഞ്, ചക്കി, പഞ്ചമി എന്നീ കഥാപാത്രങ്ങളെ പുതുമയാർന്ന അവതരണത്തിലൂടെ വേദിയിൽ അവതരിപ്പിക്കും.

അഭിനയരംഗത്ത്:
ബാഡ്‌വിൻ സൈമൺ, ജെയ്‌സൺ ജോർജ്, ജയിൻ കെ. ജോൺ, കീർത്തി സോമരാജൻ, മുരളീധരൻ, വത്സലൻ, ജതിൻ തോമസ്, സുനിത്, ഹരീഷ്, ജിതരാജ്, ജീമോൾ, യാമിൻ, ശ്രേയ മേനോൻ എന്നിവർ.

നൃത്തരംഗത്ത്:
സൗമ്യ ഷൈജു, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്‌സി ജെയ്‌മോൻ, അൻക്വിറ്റ നവീൻ എന്നിവർ വേഷമിടുന്നു.

രചന: തകഴി ശിവശങ്കരപ്പിള്ള
സംവിധാനം: ജെയ്‌സൺ ജോർജ്
സാങ്കേതിക സഹായം: വത്സലൻ, സുഭാഷ് പിള്ള
കലാഭവൻ അവതരിപ്പിക്കുന്ന പ്രവാസികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള “Malayalee Got Talent” എന്ന പരിപാടിയുടെ ആദ്യ ഷോ മാർച്ച് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ ആരംഭിക്കും.

വേദി: Cardinal Heenan Catholic High School, Liverpool
ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
07967018955
0794468700
07841613973

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more