2009-ൽ രൂപീകരിക്കപ്പെട്ട കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ (CMA) തന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കിയ “കരുണ ഹൗസിംഗ് പ്രോജക്ട്” ഇന്ന് (2026 മാർച്ച് 1) രാവിലെ 11.00 മണിക്ക് കോട്ടയം ജില്ലയിലെ മാഞ്ഞൂർ, ചാമക്കല (കോതനല്ലൂർ– ചാമക്കല റോഡ്) താക്കോൽദാനം നിർവ്വഹിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചാമ്പക്കര ഷൈജു തോമസ്‌യും കുടുംബത്തിനും വേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ ഭവനം, CMAയുടെ സന്നദ്ധ പ്രവർത്തകരുടെയും അംഗങ്ങളുടെയും അനംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണമായ സഹകരണത്തോടെ പൂർത്തീകരിച്ചതാണ്.
താക്കോൽ ദാന കർമ്മം നിവഹിക്കുന്നത് ശ്രീ ഫ്രാൻസിസ് ജോർജ് എം.പി. ആയിരിക്കും. മുഖ്യാതിഥിയായി Mons Joseph എം.എൽ.എ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുനു ജോർജ് അധ്യക്ഷത വഹിക്കും.
CMA ഹൗസിംഗ് പ്രോജക്ട് ചാരിറ്റി കൺവീനർ ശ്രീ. ജോജി ജോസഫ് സ്വാഗതം ആശംസിക്കും. CMA പ്രസിഡന്റ് ശ്രീ. സിനോയ് തോമസ് സംഘടനയുടെ 15 വർഷത്തെ സേവനപ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിക്കും. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ 15 വർഷങ്ങളായി വിവിധ സാമൂഹിക-സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ CMA, സമൂഹത്തിലെ നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഈ “കരുണ” പദ്ധതി നടപ്പിലാക്കുകയാണ്. അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും ഹൃദയപൂർവ്വമായ സംഭാവനകളാണ് ഈ സ്വപ്ന പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഇതിനായി സാമ്പത്തികമായും പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ ഹൗസിംഗ് പ്രോജക്ടുകളും കാരുണ്യ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. “ഒരുമിച്ചാൽ നമുക്ക് കൂടുതൽ ജീവിതങ്ങൾ മാറ്റാം” എന്ന സന്ദേശത്തോടെയാണ് CMA മുന്നോട്ട് പോകുന്നത്.
click on malayalam character to switch languages