1 GBP = 129.91
breaking news

ഇറാൻ ആണവ ചർച്ചകളിൽ അതൃപ്തനെന്ന് ട്രംപ്; കരാറിലെത്താൻ കൂടുതൽ സമയം അനുവദിക്കും

ഇറാൻ ആണവ ചർച്ചകളിൽ അതൃപ്തനെന്ന് ട്രംപ്; കരാറിലെത്താൻ കൂടുതൽ സമയം അനുവദിക്കും

തെൽ അവീവ്: ഇറാൻ ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കരാറിലെത്താൻ കൂടുതൽ സമയം അനുവദിക്കുമെന്നും ട്രംപ് പറഞ്ഞു.

ജനീവയിൽ ഇറാൻ-യു.എസ് പ്രതിനിധികൾ നടത്തിയ ചർച്ചക്കു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അതേസമയം, ആണവ നിർവ്യാപന കരാറിന് സമ്മതിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി അദ്ദേഹം ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണത്തിന് തങ്ങൾക്ക് അവകാശമുണ്ടെന്ന വാദത്തിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.

ചർച്ചകൾക്ക് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദി മധ്യസ്ഥത വഹിച്ചു. ഇറാൻ ഒരു തരത്തിലും യുറേനിയം സമ്പുഷ്ടീകരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എണ്ണ സമ്പന്നമായ രാഷ്ട്രത്തിന് ഊർജ പദ്ധതിക്കായി യുറേനിയം സമ്പുഷ്ടമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more