കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ)
ഇന്ത്യൻ സംഗീതത്തെ നെഞ്ചേറ്റിയ ട്യൂട്ടേഴ്സ് വാലി യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുമായി (UUKMA )ചേർന്ന് വോക്കൽ മ്യൂസിക് കോഴ്സിന്റെ സൗജന്യ ശില്പശാല നടത്തുന്നു.നമ്മുടെ സംസ്കാരവും സംഗീത പാരമ്പര്യവും സംരക്ഷിക്കുകയും പകർന്നു കൊടുക്കുവാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
ഈ സമഗ്രമായ സംഗീതശില്പ്പശാലയിൽ പ്രതിഭാധനന്മാരായ പാട്ടുകാർക്കൊപ്പം സംഗീതത്തിൽ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാനുള്ള അവസരമുണ്ട്. അതുവഴി അവരുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനും,കൂടുതൽ മേഖലകൾ മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
എല്ലാ ശനിയാഴ്ചയും
10.00 AM (UK Time)
ഓൺലൈൻ & free of cost
Keys of Vocal techniques
- 🔥എന്താണ് കർണാട്ടിക് സംഗീതം
- 🔥യഥാർത്ഥ കർണാട്ടിക് സംഗീതം
- 🔥ശബ്ദത്തിന്റെ സ്ഥിരത
- 🔥സ്വരവ്യതിയാനങ്ങൾ
- 🔥ശ്വാസ നിയന്ത്രണം
- 🔥ശബ്ദ വ്യായാമങ്ങൾ (Vocal exercises)
- 🔥 ഗാന വ്യാഖ്യാന സമീപനം (Song Interpretation Approach)
- 🔥 ശ്രവണ വൈദഗ്ധ്യം (Listening Skill )
- 🔥 വ്യക്ത്യധിഷ്ഠിത പരിശീലനം ( Practical & Individual Training)
- 🔥 തനതായ ശബ്ദത്തിൻ്റെ മനസ്സിലാക്കൽ ( understanding your Unique Voice)
- 🔥 വോക്കൽ ശ്രേണി വികസനം (Expanding vocal Range)
- 🔥 വോക്കൽ പരിശീലനവും, ശ്വാസ നിയന്ത്രണവും ( Healthy Vocal Practice&Breathing)
- 🔥 ക്രമമായ പരിശീലന രീതി ( Regular Practice method )
- എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകൾ.
വർക്ക്ഷോപ്പ് ക്ലാസ്സുകൾ
- 1.കർണാട്ടിക് സംഗീതം
- 2 .മലയാള സിനിമ ഗാനങ്ങൾ
- 3.ഡിവോഷണൽ സോങ്സ് (ഭക്തി ഗാനങ്ങൾ)
- 4.വെസ്റ്റേൺ സംഗീതം
- 5.ഹിന്ദുസ്ഥാനി സംഗീതം
- 6.ബോളിവുഡ് സിനിമ ഗാനങ്ങൾ
- 7.തമിഴ് സിനിമ ഗാനങ്ങൾ
സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയുടെമുൻ പ്രിൻസിപ്പലും ,ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയുടെ ഇപ്പോഴത്തെ പ്രിൻസിപ്പലുമായ ഡോക്ടർ ധർമ്മജൻ സാറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രഗൽഭരായ സംഗീതജ്ഞന്മാരാണ് ക്ലാസുകൾ അവതരിപ്പിക്കുന്നത്.
ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി
പത്തു വർഷത്തിലധികമായി സംഗീതരംഗത്ത് കർണ്ണാട്ടിക് ,വെസ്റ്റേൺ, വാദ്യോപകരണങ്ങൾ എന്നിവയിൽ തനതായ മുദ്ര കാഴ്ചവച്ച് പ്രഗൽഭമതികളായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കൂട്ടായ്മയാണ് ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി.
ബിബിസി ,ഏഷ്യാനെറ്റ്, ഫ്ലവേഴ്സ്, മനോരമ, മാതൃഭൂമി, കൈരളി, സൺറൈസ് ടി.വി തുടങ്ങി അനവധി മാധ്യമങ്ങളിൽ ട്യൂട്ടേഴ്സ് വാലി മ്യൂസിക് പ്രത്യേകം ഫീച്ചറുകൾ തയ്യാറാക്കിയിട്ടുണ്ട്.
പ്രമുഖ മത്സരവേദികളായ ദ വോയിസ് ഓഫ് ഓസ്ട്രേലിയ, ദ വോയിസ് ഓഫ് ജർമ്മനി, ഫ്ലവേഴ്സ് ടോപ് സിംഗർ തുടങ്ങിയവയിലെല്ലാം ട്യൂട്ടേഴ്സ് വാലിയിലെ വിദ്യാർത്ഥികൾ മത്സരാർത്ഥികളായി മികച്ച മത്സരങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
സംഗീതരംഗത്ത് വേറിട്ട സ്വരമായി മുന്നേറുന്ന ട്യൂട്ടേഴ്സ് വാലി ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായകരുമായി ചേർന്ന് മികച്ച ആൽബങ്ങളും സംഗീത ശില്പശാലകളും നടത്തിയിട്ടുണ്ട്.
ഡോ.കെ .ജെ .യേശുദാസ് , കെ.എസ്.ചിത്ര, കുമാർ സാനു, ശ്രേയാ ഘോഷാൽ, എം. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, ഉണ്ണി മേനോൻ,വിജയ് യേശുദാസ്,സിത്താര ബാലകൃഷ്ണൻ,സുദീപ് കുമാർ,വിദ്യാസാഗർ, ബേണി ഇഗ്നേഷ്യസ്,മോഹൻ സിത്താര,ഷാൻ റഹ്മാൻ,ഗോപി സുന്ദർ തുടങ്ങി അനവധി ഗായകരും ,സംഗീതന്മാരും ട്യൂട്ടേഴ്സ് വാലിയുടെ ഭാഗമായിട്ടുണ്ട്.
കോഴ്സിന്റെ കാലാവധിക്ക് ശേഷം ഒഫീഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മികച്ച ഈ അവസരം നഷ്ടമാകാതെ ഉപയോഗിക്കൂ. വരൂ ഞങ്ങളുടെ മികച്ച അധ്യാപകരുടെ കൂടെ ചേർന്ന് സംഗീത സപര്യ ആരംഭിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക
https://www.tutorsvalleymusic.com/events/uukma-tutorsvalley-music-academy-vocal-training-courses
click on malayalam character to switch languages