1 GBP = 129.71

കേരളം വിഭവങ്ങളുടെ കലവറ; മലയാളികൾ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവർ’; കേന്ദ്രമന്ത്രി കിരൺ റിജിജു

കേരളം വിഭവങ്ങളുടെ കലവറ; മലയാളികൾ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവർ’; കേന്ദ്രമന്ത്രി കിരൺ റിജിജു

ബിസിനസ് കോൺക്ലേവ് രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി കിരൺ റിജിജു. കൊച്ചി കളമശേരിയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവ് രണ്ടാം പതിപ്പിൽ രണ്ട് സെക്ഷനുകളാണ് നടക്കുക. ബിസിനസ് രംഗത്തെ പ്രമുഖര്‍, നയ രൂപകര്‍ത്താക്കള്‍, ഗവേഷകര്‍ , തുടങ്ങി പ്രമുഖരെ അണിനിരത്തിയാണ്

ബിസിനസ് കോണ്‍ക്ലേവിന്റെ രണ്ടാം പതിപ്പ് കൊച്ചിയില്‍ നടക്കുന്നത്.

കേരളം വിഭവങ്ങളുടെ നിലവറയാണ്. കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. വിശാലമായ തീരമേഖല വികസനത്തില്‍ കേരളത്തെ മുന്നില്‍ നിര്‍ത്തുന്നു. പ്രകൃതി വിഭവങ്ങളുടെ വലിയ ഒരു സംഗമ ഭൂമിയാണിവിടം. സുസ്ഥിര വികസനത്തിന് അനുയോജ്യമായ വിഭവങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിന്റെ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ചരിത്രത്തിന്റെ ഭാഗം. കേരളത്തിലെ ജനങ്ങള്‍ വളരെ അറിവുള്ളവരാണ്. രാഷ്ട്രീയപരായ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കേരളത്തെ കുറേക്കാലമായി എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്നുണ്ട്. നാടിന്റെ വികസനത്തിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കേരളം കൂടുതൽ നിക്ഷേപങ്ങൾ ലഭിക്കാവുന്ന സംസ്ഥാനമാണ്. വളരെ വ്യത്യസ്തമായ സംസ്ഥാനമാണ്’ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

‘കേരളത്തിന് കൂടുതൽ മുന്നേറാൻ കഴിയും. കേരളത്തിൻ്റെ സാമ്പത്തിക മേഖല കൂടുതൽ ആശ്രയിക്കുന്നത് സേവന മേഖലയെയാണ്. ജന സാന്ദ്രത കൂടിയ പ്രദേശമാണ് കേരളം. അതു കൂടി പരിഗണിച്ചു വേണം വികസനം. ജനങ്ങൾ തിങ്ങിപാർക്കുന്നു. വികസന നയങ്ങളും പദ്ധതികളും രൂപീകരിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന പ്രദേശങ്ങൾ പ്രധാനമാണ്. അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവരാണ് മലയാളികൾ. വികസന വഴിയിലെ കാഴ്ചപ്പാടിന് കൃത്യമായ ലക്ഷ്യബോധം വേണം.’ കേന്ദ്രമന്ത്രി പറഞ്ഞു.

2047 ഓടെ ഇന്ത്യ വികസിത രാജ്യം ആകുമോ എന്നത് വലിയ ചോദ്യമാണ്. നമ്മുടെ വളർച്ചാ നിരക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളം എന്നും പ്രിയപ്പെട്ടതാണെന്നും ഇവിടുത്തെ ജനങ്ങളെ വളരെയേറെെ സ്നേഹിക്കുന്നതായും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more