1 GBP = 130.51
breaking news

കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ ആരെയും വെറുതെ വിടില്ല’; ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാം

കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ ആരെയും വെറുതെ വിടില്ല’; ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാം

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് നടൻ എത്തിയത്. സാക്ഷി എന്ന നിലയിലാണ് ഇപ്പോൾ ജയറാമിനെ ചോദ്യം ചെയ്യുന്നത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്ന് പറഞ്ഞ ജയറാം അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിലെ സത്യം പൂർണമായും പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞു. ഇ ഡി ഓഫീസിന് മുൻപിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,’ ജയറാം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more