മുൻ യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ജോൺസൺ യോഹന്നാൻ്റെ പിതാവ് നിര്യാതനായി….. സംസ്കാരം നാളെ വടശ്ശേരിക്കരയിൽ
Sep 27, 2025
മുൻ യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാനും, ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്കൻ ഭദ്രാസനം കൗൺസിൽ അംഗവും, കവൻട്രി കേരള കമ്യൂണിറ്റി മുൻ പ്രസിഡൻ്റുമായ ജോൺസൺ യോഹന്നാൻ്റെ പിതാവ് പി റ്റി യോഹന്നാൻ (93) നിര്യാതനായി. ഭാര്യ റാന്നി ഉത്തിമൂട് പുതിയപുരേടത്തിൽ കുടുംബാംഗമായ തങ്കമ്മ യോഹന്നാൻ. മക്കൾ തോമസ് യോഹന്നാൻ. വർഗീസ് യോഹന്നാൻ, എൽസമ്മ ജോബ്, ജോൺസൺ പി യോഹന്നാൻ. മരുമക്കൾ അമ്മിണിക്കുട്ടി വർഗീസ്, ജോബ് ലാസർ, പുഷ്പ ജോൺസൺ.
സംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച (28/09/25) ഉച്ചകഴിഞ്ഞ് ഭവനത്തിൽ നിന്നും ആരംഭിച്ച് വടശ്ശേരിക്കര വി. മർത്തമറിയം തീർത്ഥാടന ഓർത്തഡോക്സ് ദേവാലയത്തിൽ അഭിവന്ദ്യ തിരുമേനിമാരുടെ പ്രധാന കാർമികത്വത്തിൽ നിർവ്വഹിക്കപ്പെടുന്നതാണ്.
പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജോർജ് തോമസ്, മിഡ്ലാൻഡ് റീജിയൻ പ്രസിഡൻ്റ് ജോബി പുതുകുളങ്ങര, സെക്രട്ടി ലൂയിസ് മേനാച്ചേരി, ട്രഷറാർ പോൾ ജോസഫ് സി കെ സി പ്രസിഡൻ്റ് ബാബു എബ്രഹാം, സെക്രട്ടറി രേവതി തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…
മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages