1 GBP = 130.08
breaking news

സോമർസെറ്റ് ബസ്സപകടത്തിൽ മരണമടഞ്ഞത് 10 വയസ്സുകാരനായ വിദ്യാർത്ഥി; ആറു വിദ്യാർത്ഥികളുൾപ്പെടെ ഒൻപതുപേർ പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്നു

സോമർസെറ്റ് ബസ്സപകടത്തിൽ മരണമടഞ്ഞത് 10 വയസ്സുകാരനായ വിദ്യാർത്ഥി; ആറു വിദ്യാർത്ഥികളുൾപ്പെടെ ഒൻപതുപേർ പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്നു

സോമർസെറ്റ്: സോമർസെറ്റിൽ വ്യാഴാഴ്ച്ച വിനോദയാത്രക്ക് പോയി തിരികെ വിദ്യാർത്ഥികളുമായി വന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞത് പത്ത് വയസ്സുകാരൻ. നിലവിൽ പരിക്കേറ്റ് ആറു വിദ്യാത്ഥികളുൾപ്പെടെ ഒൻപതുപേർ ആശുപത്രിയിൽ തുടരുകയാണ്.

വ്യാഴാഴ്ച സോമർസെറ്റിലെ എക്സ്മൂർ മൃഗശാലയിലേക്കുള്ള യാത്രയ്ക്ക് ശേഷം മൈൻഹെഡ് മിഡിൽ സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി തിരികെപോയ കോച്ചാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ ബ്രിസ്റ്റോൾ ചിൽഡ്രൻസ് ആശുപത്രിയിലും നാല് വിദ്യാർത്ഥികളുൾപ്പെടെ ഏഴുപേർ സോമർസെറ്റിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ് ഏകദേശം 15:00 ന് വെഡ്ഡൺ ക്രോസിനടുത്തുള്ള കട്ട്‌കോംബ് കുന്നിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നാണ് കോച്ച് നദിക്കരയിലേക്ക് കീഴ്മേൽ മറിഞ്ഞു അപകടമുണ്ടായത്. ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് ഒരു വലിയ സംഭവമായി പ്രഖ്യാപിച്ചു. നിലവിൽ റോഡ് പൂർണ്ണമായും അടച്ചിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്നും അപകടമുണ്ടായത് എങ്ങനെയെന്നുമുള്ള കൃത്യമായ സ്ഥിരീകരണം അറിയിക്കുമെന്നും പോലീസ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more