1 GBP = 126.51

യുക്മ മുൻ ജോയിൻ്റ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടത്തിൻ്റെ പിതാവ് നിര്യാതനായി…..

യുക്മ മുൻ ജോയിൻ്റ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടത്തിൻ്റെ പിതാവ് നിര്യാതനായി…..

യുക്മ മുൻ നാഷണൽ ജോയിൻ്റ് ട്രഷററും ആർ സി എൻ ലണ്ടൻ മുൻ ഡയറക്ടർ ബോർഡംഗവുമായ അബ്രാഹം പൊന്നുംപുരയിടത്തിൻ്റെ പിതാവ് പി.എ. ജോസഫ് (ഔസേപ്പച്ചൻ – 84) പൊന്നുംപുരയിടം നിര്യാതനായി. പരേതൻ്റെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (08-07-2025) ഉച്ച കഴിഞ്ഞ് 02.30 ന് പാലാ ആർ.വി. റോഡിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് മുത്തോലി സെൻ്റ് ജോർജ്ജ് ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ പരേതയായ മേരിക്കുട്ടി ജോസഫ് (കല്ലൂർക്കുളം പുറങ്ങനാൽ കുടുംബാഗം). മറ്റ് മക്കൾ: മിനി ജോജോ, ജിജി ജോൺ. മരുമക്കൾ: പരേതനായ ജോജോ മാനുവൽ ചരണകുന്നേൽ, ഭരണങ്ങാനം, ജോൺ സെബാസ്റ്റ്യൻ വള്ളുവംകോട്ട്, രാമപുരം. കൊച്ചുമക്കൾ:  ശിൽപ ജോൺ, ജ്യോതി ആൻ ജോജോ.

അബ്രാഹം പൊന്നുംപുരയിടത്തിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, മറ്റ് ദേശീയ ഭാരവാഹികൾ, ഈസ്റ്റ് ആംഗ്ളിയ റീജിയണൽ ഭാരവാഹികൾ, എൻഫീൽഡ് മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പ്രിയ പിതാവിൻ്റെ വേർപാടിൽ ദു:ഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്ക് ചേരുന്നതോടൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more