1 GBP = 116.88
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് ‘ലൂക്കാ’ക്ക് ഓവറോൾ കിരീടം; വ്യക്തിഗത ചാമ്പ്യൻഷിപ്പ് വാരിക്കൂട്ടിയ ‘സർഗം സ്റ്റീവനേജ്’ റണ്ണറപ്പ്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് ‘ലൂക്കാ’ക്ക് ഓവറോൾ കിരീടം; വ്യക്തിഗത ചാമ്പ്യൻഷിപ്പ് വാരിക്കൂട്ടിയ ‘സർഗം സ്റ്റീവനേജ്’ റണ്ണറപ്പ്.

ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള 22 അംഗ അസോസിയേഷനുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച റീജണൽ ‘സ്പോർട്സ് മീറ്റ്’ ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്ററിനെ ആവേശക്കൊടുമുടിയിൽ ‘ലിറ്റിൽ ഒളിംപിക്സ്’ പ്രതീതി ഉണർത്തി. യുക്മയുടെ നാഷണൽ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റിയൻ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് കായിക മേള ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. യുക്മ ദേശീയ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായി, നാഷണൽ എക്സിക്യൂട്ടീവ് മെംബർ ജെയ്‌സൺ ചാക്കോച്ചൻ, ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, റീജണൽ സ്പോർട്ട്സ് കോർഡിനേറ്റർ ജോർജ്ജ് പറ്റിയാൽ എന്നിവർ പ്രസംഗിച്ചു.

യുക്മ കായിക മേളയിലെ, അംഗ അസോസിയേഷനുകളുടെ സജീവ പങ്കാളിത്തവും, വാശിയേറിയ മത്സരങ്ങളും, ഇഞ്ചോടിഞ്ച് പോരാട്ടങ്ങളും പോയന്റ് നിലയിലെ ഏറ്റക്കുറച്ചിലുകളും കായികമേളയെ ആവേശഭരിതമാക്കി. ആതിഥേയരായ ലൂട്ടൻ മലയാളി അസ്സോസ്സിയേഷൻ 210 പോയിന്റോടെ ഓവറോൾ കിരീടം ചൂടിയപ്പോൾ, നവാഗതരായ ‘സർഗം സ്റ്റീവനേജ്’ 169 പോയിന്റോടെ റണ്ണറപ്പായി. കായികമേളകളിൽ കൂടുതൽ വ്യക്തിഗത ചാംപ്യൻഷിപ്പുകൾ നേടിക്കൊണ്ട് സർഗ്ഗം സ്റ്റീവനേജ് ചരിത്ര താളുകളിൽ ഇടം നേടി.

പുരുഷ വിഭാഗങ്ങളിൽ ആദം തോമസ് (സർഗം), ആധർവ് നായർ (CMA), ജോസഫ് റോബിൻ (സർഗം), സാവിയോ സിജോ (സർഗം), ജിന്റോ തോമസ് (സർഗം), ദീപു ജോർജ്ജ് (സർഗം), ജോർജ്ജ് ജോസഫ് (SMA) എന്നിവരും, വനിത വിഭാഗങ്ങളിൽ ഐറിസ് ജെയ്‌സൺ (CMC), ലാറാ ജേക്കബ് (ENMA), ലക്ഷ്മി നായർ (CMC), മീനാക്ഷി രാജേഷ് (LUKA), ടിന്റു മെൽവിൻ (സർഗം) സലീന സജീവ് (EMA), സിന്ധു ജോസഫ് ( LUKA ) എന്നിവരും തങ്ങളുടെ പ്രായ വിഭാഗ കായിക മേളയിൽ അജയ്യരായി വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ നേടി.

ആവേശം അണപൊട്ടിയ കായിക പോർക്കളത്തിൽ മാറ്റുരക്കുന്നതിനായെത്തിയ കായിക പ്രതിഭകൾക്ക്, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും, വാശിയേറിയ കായിക വിനോദം കണ്ടാസ്വദിക്കുന്നതിനും സ്റ്റേഡിയം തിങ്ങി നിറഞ്ഞ കായികാസ്‌നേഹികൾ വലിയ പ്രോത്സാഹനമായി. ആദ്യാവസാനം വരെ ഓവറോൾ കിരീടത്തിനായി മാറിമറിഞ്ഞ ലീഡ് കായിക മേളയുടെ സമാപനത്തിൽ സർഗം സ്റ്റീവനേജിനെ പിന്നിലാക്കി ലൂട്ടൻ മലയാളി അസ്സോസ്സിയേഷൻ കപ്പ് ഉയർത്തുകയായിരുന്നു. കോൾചെസ്റ്റർ മലയാളി കമ്മ്യുണിറ്റി മൂന്നാം സ്‌ഥാനം കരസ്ഥമാക്കി.

വൈകുന്നേരം നാലു മണിയോടെ ‘സ്പോർട്സ് ഡേ’ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് കോർഡിനേറ്റർ ജോർജ്ജ് പാട്ടിയാലിന്റെ നന്ദി പ്രകാശനത്തോടെ കായിക മേളയുടെ കൊടി താഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more