1 GBP = 115.60
breaking news

കാർഡിഫിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം സ്വദേശിയായ ബോബി ജെയിംസ്

കാർഡിഫിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം സ്വദേശിയായ ബോബി ജെയിംസ്

വെൽസ് : ബോബി ജെയിംസ്, 57 വയസ്സ്, ബോബി കോട്ടേജ്, പൂയംപള്ളി യുകെയിലെ, കാർഡിഫ് ഹോസ്പിറ്റലിൽ വച്ചു ഇന്നലെ (30/5/25) നിര്യാതനായി. കൊല്ലം സ്വദേശി ആയ ബോബി ഒരു കായിക അധ്യാപകനായിരുന്നു. കഴിഞ്ഞ രണ്ടര കൊല്ലമായി വെയിൽസിലെ അബര്യസ്റ്റ്വിത്ത് എന്ന സ്ഥലത്തു സ്ഥിരതാമസമാക്കിയിരുന്ന പരേതൻ രണ്ട് കൊല്ലമായി രോഗാവസ്ഥയിലായിരുന്നു.

ഭാര്യ സ്മിത ചാക്കോ, ബ്രോങ്കളൈസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മക്കൾ ബോധിൻ ബോബി ജെയിംസ് (വിദ്യാർത്ഥി ) ബെവൻ ബോബി ജെയിംസ് (വിദ്യാർത്ഥി ). സംസ്‍കാരം പിന്നീട് യുകെയിൽ നടക്കുന്നതാണ്.

ബോബി ജയിംസിന്റെ നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, പീറ്റർ താണോലിൽ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്, റീജിയണൽ ഭാരവാഹികളായ ബെന്നി അഗസ്റ്റിൻ, ജോഷി തോമസ്, ഷെയ്ലി തോമസ്, ടോംബിള്‍ കണ്ണാത്ത് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ.…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more