1 GBP = 115.71
breaking news

367 ഡ്രോണുകളും മിസൈലുകളും; യുക്രെയ്നെ വിറപ്പിച്ച് റഷ്യ; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

367 ഡ്രോണുകളും മിസൈലുകളും; യുക്രെയ്നെ വിറപ്പിച്ച് റഷ്യ; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കി​യ​വ്: ത​ല​സ്ഥാ​ന​ത്ത​ട​ക്കം നി​ര​വ​ധി യു​​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളി​ൽ റ​ഷ്യ ന​ട​ത്തി​യ ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഡ​സ​ൻ ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. 367 ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്.

മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ലെ ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് യു​ക്രെ​യ്ൻ വ്യോ​മ​സേ​ന വ​ക്താ​വ് യൂ​റി ഇ​ഹ്നാ​ത്ത് പ​റ​ഞ്ഞു. 69 മി​സൈ​ലു​ക​ളും ഇ​റാ​ൻ നി​ർ​മി​ച്ച ഷാ​ഹി​ദ് ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ 298 ഡ്രോ​ണു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് റ​ഷ്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. യു​ക്രെ​യ്ൻ കി​യ​വ് ദി​നം ആ​ച​രി​ച്ച ദി​വ​സ​മാ​ണ് റ​ഷ്യ​യു​ടെ സൈ​നി​ക ന​ട​പ​ടി. 110 യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ രാ​ത്രി വെ​ടി​വെ​ച്ചി​ട്ട​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു.

റ​ഷ്യ​ൻ മി​സൈ​ലു​ക​ളും ​ഡ്രോ​ണു​ക​ളും 30 ലേ​റെ ​ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും പ​തി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​​ളോ​ദി​മി​ർ സെ​ല​ൻ​സ്കി ആ​​രോ​പി​ച്ചു. റ​ഷ്യ​ക്കെ​തി​രെ പാ​ശ്ചാ​ത്യ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​പ​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more