1 GBP = 114.92
breaking news

പഞ്ചാബ് പ്ലേ ഓഫിലല്ല; ആദ്യ രണ്ടിലെത്തും; വൈറലായി ശശാങ്കിന്റെ മാസങ്ങൾക്ക് മുമ്പുള്ള പ്രവചനം

പഞ്ചാബ് പ്ലേ ഓഫിലല്ല; ആദ്യ രണ്ടിലെത്തും; വൈറലായി ശശാങ്കിന്റെ മാസങ്ങൾക്ക് മുമ്പുള്ള പ്രവചനം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് പ‍ഞ്ചാബ് കിങ്‌സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുയാണ്. 14 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായാണ് ഈ ക്വാളിഫയർ പ്രവേശനം. 11 വർഷത്തിന് ശേഷം പഞ്ചാബ് ക്വാളിഫയർ കടക്കുമ്പോൾ വൈറലായത് പ‍ഞ്ചാബ് താരം ശശാങ്ക് സിംഗിന്റെ പ്രവചനം കൂടിയാണ്.

ഐപിഎല്‍ തുടങ്ങും മുമ്പ് മാര്‍ച്ചിലായിരുന്നു ശശാങ്ക് പ‍ഞ്ചാബ് ഇത്തവണ ടോപ് 2വില്‍ ഫിനിഷ് ചെയ്യുമെന്ന് പ്രവചിച്ചിരുന്നത്. പ്രശസ്ത യൂട്യൂബർ ശുഭാങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശാങ്ക് ആ പ്രവചനം നടത്തിയത്. പ്ലേ ഓഫിലെത്തുന്ന നാല് ടീമുകളെ തെരഞ്ഞെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ പഞ്ചാബ് ആദ്യ രണ്ട് സ്ഥാനത്തെത്തുമെന്ന് ശശാങ്ക് പറഞ്ഞു.

പഞ്ചാബ് പ്ലേ ഓഫിലെത്തുമോ എന്ന ചോദ്യത്തിന് പ്ലേ ഓഫ് അല്ല ആദ്യ രണ്ട് സ്ഥാനത്തങ്ങളില്‍ എത്തുമെന്നാണ് ഞാന്‍ പറഞ്ഞത് എന്ന് താരം തിരുത്തുകയും ചെയ്തു. വേണമെകിൽ 14 മത്സരങ്ങൾ കഴിഞ്ഞ് നിങ്ങൾക്ക് എന്നെ ബന്ധപ്പെടാമെന്നും ശശാങ്ക് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പിച്ചു പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കോച്ച് റിക്കി പോണ്ടിംഗിനെയും തനിക്ക് പൂർണ വിശ്വാസമാണെന്നായിരുന്നു മറുപടി.

താരലേലത്തിന് മുമ്പ് 5.5 കോടി രൂപക്കാണ് അണ്‍ക്യാപ്ഡ് താരമായ ശശാങ്കിനെ പഞ്ചാബ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലെ താരലേലത്തില്‍ ശശാങ്കിനെ പഞ്ചാബ് അബദ്ധത്തില്‍ സ്വന്തമാക്കുകയായിരുന്നു. മറ്റൊരു താരമാണെന്ന് തെറ്റിദ്ധരിച്ചാണ് 33കാരനായ ശശാങ്കിനെ പ‍ഞ്ചാബ് ലേലത്തില്‍ വാങ്ങിയത്. എന്നാല്‍ തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ച താരം ഫിനിഷറെന്ന നിലയില്‍ 11 കളികളില്‍ 284 റൺസ് നേടി മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുത്തു. ഈ സീസണിലും താരം മികച്ച പ്രകടനം നടത്തി. 14 മത്സരങ്ങളിൽ നിന്ന് 284 റൺസാണ് അദ്ദേഹം നേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more