1 GBP = 113.04

​’നീതി നടപ്പായി’; ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് കരസേന

​’നീതി നടപ്പായി’; ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് കരസേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിക്ക് പിന്നാലെ നീതി നടപ്പായെന്ന് പ്രതികരിച്ച് ക​രസേന. എക്സിലൂടെയാണ് കരസേനയുടെ പ്രതികരണം. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവനയും ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒമ്പത് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. പാകിസ്താൻ സൈന്യത്തിന്റെ ഒരു കേന്ദ്രത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. ലക്ഷ്യം തെരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്നതിലും ഇന്ത്യ സംയമനം പാലിച്ചുവെന്ന് പ്രസ്താവനയിൽ പറയുന്നു. സിന്ദൂർ ഓപ്പറേഷനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും കരസേന അറിയിച്ചിട്ടുണ്ട്.

പഹൽഗാമിലെ ഭീകരാ​ക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. ബഹാവൽപൂർ, മുസാഫറബാദ്, കോട്‍ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more