അങ്കമാലി സല്ലാപം 2025 ജൂൺ 28 ന് ലിവർപൂളിനടുത്ത് വിറാലിൽ……
May 01, 2025
ഷീജോ വർഗ്ഗീസ്
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലും അതിനടുത്തുള്ള ബ്ലോക്കുകളിലും പഞ്ചായത്തുകളിലും മറ്റു പരിസര പ്രദേശങ്ങളിലും നിന്ന് യു കെയിൽ എത്തിയിട്ടുള്ള ആളുകളുടെ കൂട്ടായ്മയാണ് അങ്കമാലി സല്ലാപം. 2009 ൽ ലിവർപൂളിൽ തുടക്കമിട്ട ഈ പ്രസ്ഥാനം ഓരോ വർഷവും യു കെയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് അവിടുത്തെ അങ്കമാലിക്കാരുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ ഏറ്റെടുത്തു നടത്തുന്ന ഒരു രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഓരോ വർഷവും പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും കൂട്ടുത്തരവാദിത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന സല്ലാപത്തിന് സ്ഥിരമായി ഒരു ഭാരവാഹിയോ പ്രതിനിധിയോ ഒന്നും ഇല്ല. പങ്കെടുക്കുവാൻ എത്തിച്ചേരുന്ന എല്ലാവരും ഭാരവാഹികളും പ്രതിനിധികളുമാണ്. സ്പോൺസർ ഷിപ്പിലൂടെ കിട്ടുന്ന തുകക്ക് പുറമെ ചെറിയൊരു ഫീസ് കൂടി പിരിച്ചാണ് ഓരോ വർഷവും സല്ലാപം നടത്തുന്നത്. 2025 ലെ അങ്കമാലി സല്ലാപം, ലിവർപൂളിനോട് അടുത്തുകിടക്കുന്ന “വിറാൽ-ബിർക്കൻഹെഡ്ഡ്” എന്ന സ്ഥലത്തുവച്ചു ജൂൺ 28നാണു നടത്തുന്നത്. St.ലോറൻസ് ഡ്രൈവ്, , ബിർകെൻഹെഡ് CH41 3JD വിരാലിലും ലിവർപൂളിലും പരിസര പ്രദേശങ്ങളിലും നിന്ന് സാധിക്കുന്ന ആളുകൾ തലേന്ന് തന്നെ ഒത്തുകൂടി ഭക്ഷണം പാകം ചെയ്യുന്നു. പിറ്റേന്ന് സല്ലാപത്തിനു എത്തുന്നവർ എല്ലാം ചേർന്ന് പരിചയപ്പെടലുകളും ഓർമ്മ പുതുക്കലും നടത്തി സല്ലപിച്ചു ഭക്ഷണവും കഴിച്ചു മടങ്ങുന്നു. ഒരു വൺ ഡേ ഔട്ടിംഗ്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷത്തെ സല്ലാപത്തിനു എത്തുന്നവർക്ക് ആർക്കും തലേ ദിവസം എത്തി ഭക്ഷണം പാകം ചെയ്യുന്നതിൽ പങ്കു ചേരാം. കൂടാതെ ഒരു ഹോളിഡേ ആയി വന്ന് ഒന്നോ രണ്ടോ ദിവസം ഇവിടെ തങ്ങി ലിവർപൂളും, വിരാൾ -ന്യു ബ്രൈട്ടൻ കടൽതീരവും , നോർത്ത് വേൽസ്, ചെസ്റ്റർ ഒക്കെ കണ്ടാസ്വദിച്ചു മടങ്ങാം. താമസ സൗകര്യങ്ങൾ നിങ്ങൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക.
കൂടുതൽ വിവരങ്ങൾക്കും അങ്കമാലി സല്ലാപത്തിന്റെ ഫെയ്‌സ് ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനും ഈ വർഷത്തെ പ്രോഗ്രാം കോർഡിനേറ്ററായ സുനിൽ വർഗീസ് 07889 379206 , സാജു ജോസഫ് 07872959570 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. അങ്കമാലിയിൽ നിന്നും യുകെയിലേയ്ക്ക് കുടിയേറിയിട്ടുള്ള മുഴുവനാളുകളേയും അങ്കമാലി സല്ലാപം 2025 ലേയ്ക്ക് വളരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ‘ടീം വിറൽ അങ്കമാലി സല്ലാപം – 2025’ സംഘാടകർ അറിയിച്ചു.
click on malayalam character to switch languages