1 GBP = 112.47
breaking news

യുകെ മലയാളികളെ ദുഃഖത്തിലാക്കി വീണ്ടുമൊരു വിയോഗം കൂടി; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ജൂലി ജോൺ

യുകെ മലയാളികളെ ദുഃഖത്തിലാക്കി വീണ്ടുമൊരു വിയോഗം കൂടി; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ജൂലി ജോൺ

ന്യൂപോർട്ട്: കാർഡിഫിൽ ആശിഷ് തങ്കച്ചന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യുകെ മലയാളികളെത്തേടി വീണ്ടുമൊരു വിയോഗവാർത്ത കൂടി. മരണമടഞ്ഞത് കോട്ടയം കൊണ്ടൂർ സ്വദേശിയായ വടക്കേൽ വീട്ടിൽ ജൂലി ജോൺ. 48 വയസ്സ് മാത്രമാണ് ജൂലി ജോണിന്റെ പ്രായം. ന്യൂപോർട്ടിൽ നേഴ്സായി ജോലി ചെയ്തിരുന്ന ജൂലി അർബുദബാധയെത്തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. കോട്ടയത്ത് വച്ചാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ ഒരു വർഷമായി രോഗബാധിതയായ ജൂലി രോഗം മൂർച്ഛിച്ചതിനാൽ കുറച്ചു ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് തന്റെ മാതാപിതാക്കളുടെ കൂടെ കുറച്ചു നാൾ ഒരുമിച്ചു ജീവിക്കുവാൻ നാട്ടിലേക്ക് പോയത്. ജൂലി യുകെയിൽ വന്നിട്ട് രണ്ടര വർഷം മാത്രമായതിനാൽ ഭർത്താവും കുട്ടികളും നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയിലാണുള്ളത്. ജൂലി യുകെയിൽ വന്നതിന് ശേഷം ന്യൂപോർട് കേരള കമ്മ്യൂണിയുടെ (NKC) വളരെ ആക്റ്റീവ് മെമ്പർ ആയിരുന്നു.

ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ന്യൂപോർട്ടിലാണ് താമസിച്ചിരുന്നത്. ഭർത്താവ് സന്തോഷ് കുമാർ. മൂത്തമകൻ ആൽവിൻ എം സന്തോഷ്(21) യുകെയിൽ ഫൈനൽ ഇയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ഇളയമകൻ ജെസ്‌വിൻ എം സന്തോഷ്(13) എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ്. വടക്കേൽ എൻ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോൺ, ജൂബി ബിനോയ്, ജോമോൻ ജോൺ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം നാട്ടിൽ നടക്കും.

ജൂലി ജോണിന്റെ നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, പീറ്റർ താണോലിൽ, റീജിയണൽ ഭാരവാഹികളായ ബെന്നി അഗസ്റ്റിൻ, ജോഷി തോമസ്, യുക്മ സാംസ്‌കാരിക വേദി ജനറൽ കൺവീനർ ബിനോ ആന്റണി, ന്യൂപോർട് കേരള കമ്മ്യൂണിറ്റി ഭാരവാഹികളായ തോമസ്കുട്ടി ജോസഫ്, തോമസ് ഒഴുങ്ങാലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more