1 GBP = 112.61
breaking news

‘ജയിലർ 2’ ഷൂട്ടിങ്ങിനായി രജനീകാന്ത് അട്ടപ്പാടിയിൽ

‘ജയിലർ 2’ ഷൂട്ടിങ്ങിനായി രജനീകാന്ത് അട്ടപ്പാടിയിൽ

‘ജയിലർ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ. ഏകദേശം 20 ദിവസത്തേക്ക് നടൻ കേരളത്തിൽ ഉണ്ടായിരിക്കും എന്നാണ് വിവരങ്ങൾ. മാർച്ചിൽ ചെന്നൈയിൽ ആരംഭിച്ച ‘ജയിലർ 2’ ന്റെ രണ്ടാം ഷെഡ്യൂളാണ് കേരളത്തിൽ പുരോഗമിക്കുന്നത്.

തന്റെ കാറിനുള്ളിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനീകാന്തിന്‍റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാത്തുനിന്ന ആരാധകരെ അദ്ദേഹം കൈവീശുന്നതായി ചിത്രത്തിൽ കാണാം. വൈറലായ മറ്റൊരു വിഡിയോയിൽ, ഹോട്ടൽ ജീവനക്കാർ രജനീകാന്തിനെ സ്വാഗതം ചെയ്യുന്നതും പുഷ്പമാലയും പൂച്ചെണ്ടും സമ്മാനിക്കുന്നതും കാണാം. ഏകദേശം 20 ദിവസത്തേക്ക് ‘ജയിലർ 2’ ന്റെ ഷൂട്ടിങ്ങിലായിരിക്കുമെന്ന് വിമാനത്താവളത്തിൽ വച്ച് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

2023 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ ബോക്സ് ഓഫിസിൽ വൻ വിജയം നേടിയ ചിത്രമാണ്. ബോക്സ് ഓഫിസിൽ 600 കോടി രൂപ നേടി രജനീകാന്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ജയിലർ മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more