ബെന്നി അഗസ്റ്റിൻ
കാർഡിഫ്: കാർഡിഫ് ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യിൽ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചൻ (35) ഇന്ന് റെഡിങ്ങിൽ വച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ രണ്ട് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്‌ഡിങ്ങിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ, മകൻ ജൈഡൻ(5). സഹോദരി ആഷ്ലി അയർലണ്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട്.
കാർഡിഫിലെ യുവജനതക്ക് എപ്പോഴും ഒരു മാർഗദർശിയായിരുന്നു ആശിഷ്. കലാ കായിക മേഖലകളിൽ നിറഞ്ഞ് നിന്ന ആശിഷ് ഒരു നല്ല ഡാൻസറും കൊറിയോഗ്രാഫറും ആയിരുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്നു. കാർഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നെടും തൂണായിരുന്നു ആശിഷ്. അതുപോലെ വളരെ നല്ല ഒരു ബാഡ്മിന്റൺ പ്ളെയർ കൂടിയായിരുന്ന ആശിഷ് ദേശീയതലത്തിൽ വളരെയേറെ ബാഡ്മിന്റൺ മത്സരങ്ങളിൽ ചാമ്പ്യൻ ആയിരുന്നു.
വളരെ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ആശിഷ് എല്ലാവരോടും വളരെ സ്നേഹത്തോടും പക്വതയോടും മാത്രമേ ഇടപഴകിയിരുന്നുള്ളൂ. രോഗാവസ്ഥയിൽ ആയിരുന്നെങ്കിലും ആശിഷിന്റെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാർഡിഫിലെ മലയാളി സമൂഹവും കേട്ടത്. മുപ്പത്തിയഞ്ച് വർഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാർക്കും സമുദായത്തിലുള്ളവർക്കും നാട്ടുകാർക്കും സ്നേഹത്തിന്റെ നറുമലരുകൾ നേർന്ന ആശിഷിനെ സ്മരിക്കാം.
മകന്റെ അകാല വിയോഗത്തിൽ വ്യസനിക്കുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വം അനുശോചനം അറിയിക്കുന്നു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ, ജോയിൻറ് ട്രഷറർ പീറ്റർ താണോലിൽ, ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, വെയിൽസ് റീജിയൻ പ്രസിഡന്റ് ജോഷി തോമസ്, യുക്മ സാംസ്‌കാരിക വേദി ജനറൽ കൺവീനർ ബിനോ ആന്റണി, ആശിഷ് അംഗമായിരുന്ന കാർഡിഫ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോസി മുടക്കോടിൽ, ക്നാനായ കൂട്ടായ്മ്മയായ ബിസിഎൻ പ്രസിഡന്റ് അനിൽ മാത്യു, വെയിൽസ് ക്നാനായ മിഷൻ ഡയറക്ടർ ഫാ: അജു തോറ്റാനിക്കൽ, സിറോ മലബാർ കാർഡിഫ് മിഷൻ ഡയറക്ടർ ഫാ: പ്രജിൽ പണ്ടാരപ്പറമ്പിൽ, എന്നിവർ അനുശോചനം അറിയിക്കുകയുണ്ടായി. ആശിഷിന്റെ വിയോഗത്തിൽ ദു:ഖാർത്തരായിരിക്കുന്ന കുടുംബാഗങ്ങളെ യുക്മ ന്യൂസ് ടീമും അനുശോചനം അറിയിക്കുന്നു.
click on malayalam character to switch languages