1 GBP = 110.03

‘കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കില്ല,സിബിഐ തന്നെ അന്വേഷിക്കണം’; നിലപാടിലുറച്ച് മഞ്ജുഷ

‘കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കില്ല,സിബിഐ തന്നെ അന്വേഷിക്കണം’; നിലപാടിലുറച്ച് മഞ്ജുഷ

കൊച്ചി : നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ രംഗത്ത്. ഹൈക്കോടതി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആവശ്യം തള്ളിയതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു മഞ്ജുഷ പ്രതികരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലും ഇന്‍ക്വസ്റ്റ് നടപടികളിലും ദുരൂഹത ഉണ്ടെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും കുടുംബവുമായി ആലോചിച്ച് അടുത്ത തീരുമാനം ഉടൻ എടുക്കുമെന്നും മഞ്ജുഷ പറഞ്ഞു.

കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസമില്ല. പ്രധാനപ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളാ പൊലീസിന്റേത്. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവർത്തിച്ച് പറയുകയാണ് മഞ്ജുഷ. ഇപ്പോൾ നടക്കുന്ന എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ല.അന്വേഷണം നടക്കുന്നില്ല. അന്വേഷണം നടക്കുകയാണെങ്കിൽ മാത്രമല്ലേ തൃപ്തി ഉണ്ടോ എന്ന ചോദ്യത്തിന്റെ ആവശ്യകതയുള്ളൂവെന്നും മഞ്ജുഷ ചോദിക്കുന്നു.

അതേ സമയം യുട്യൂബ് വഴിയും സോഷ്യൽ മീഡിയ വഴിയും തങ്ങളെ തളർത്താൻ ശത്രുക്കൾ നിരന്തരം ശ്രമിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ മൂത്തമകൾ പ്രതികരിച്ചു. അച്ഛനെ പറ്റിയും കൊച്ചച്ചനും വക്കീലുമായ പ്രവീണിനെ പറ്റിയും സോഷ്യൽമീഡിയ വഴി അപവാദങ്ങൾ പ്രചരിക്കുന്നു. അതൊന്നും ശരിയല്ല. അച്ഛനും കൊച്ചച്ചനും തമ്മിൽ നല്ല ബന്ധമാണ്. കേസിന് വേണ്ടി തങ്ങളെ കുടുംബത്തെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് കൊച്ചച്ചനായ പ്രവീൺ ആണെന്നും മകൾ പറഞ്ഞു. ഈ വ്യാജപ്രചരണത്തിന് പിന്നിൽ ശത്രുക്കളാണെന്നും തന്നെയും കുടുംബത്തിനെയും മാനസികമായി തകർക്കാനും കേസിൽ നിന്ന് പിന്മാറാൻ വേണ്ടിയുമാണ് ഇത്തരം വ്യാജ പ്രചരണമെന്നും മഞ്ജുഷ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more