1 GBP = 110.12
breaking news

മഹാകുംഭമേളയിൽ നേരിട്ടെത്താൻ സാധിച്ചില്ല; വെർച്വൽ സ്നാനത്തിലൂടെ ഭർത്താവിന്റെ പാപങ്ങൾ കഴുകി ഭാര്യ

മഹാകുംഭമേളയിൽ നേരിട്ടെത്താൻ സാധിച്ചില്ല; വെർച്വൽ സ്നാനത്തിലൂടെ ഭർത്താവിന്റെ പാപങ്ങൾ കഴുകി ഭാര്യ


പ്രയാഗ്‌രാജിൽ നേരിട്ടെത്തി സ്നാനം ചെയ്യാൻ സാധിച്ചില്ലെങ്കിലെന്താ ,വെർച്വൽ സ്നാനത്തിലൂടെയും പുണ്യം നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ശിൽപ ചൗഹാൻ എന്ന യുവതി. ഇങ്ങനെ വെർച്വലായി സ്നാനം ചെയ്ത് തനറെ ഭർത്താവിന് അവർ പുണ്യം നേടി കൊടുത്തിരിക്കുകയാണ്. ഭർത്താവിനെ വീഡിയോ കോൾ ചെയ്തതിന് ശേഷം യുവതി ഫോൺ വെള്ളത്തിൽ മുക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അവർ ഈ വീഡിയോ പങ്കുവെച്ചത്.വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് അടിയിൽ വരുന്നത്. ‘ഫോൺ കൈയിൽ നിന്ന് വഴുതിപ്പോയിരുന്നെങ്കിൽ, ഭർത്താവിന് അതിവേഗം മോക്ഷം ലഭിക്കുമായിരുന്നു’ , ആ സഹോദരനോട് (ഭർത്താവിനോട്) വസ്ത്രം മാറ്റി മുടി നന്നായി ഉണക്കാൻ പറയൂ, അല്ലെങ്കിൽ പനി പിടിക്കും” , കുംഭമേളയിൽ ഓൺലൈനായി കുളിച്ച് അയാൾ പാപങ്ങൾ കഴുകി.”,ഇങ്ങനെ പോകുന്നു കമന്റുകൾ. ഏതായാലും ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പലരും നേരിട്ട് പങ്കെടുക്കാൻ കഴിയാഞ്ഞതിൽ പ്രിന്റ് ചെയ്ത ഫോട്ടോകൾ വെള്ളത്തിൽ മുക്കിയും പ്രാർത്ഥനയിൽ പേരുകൾ പറഞ്ഞും എല്ലാം പുണ്യം ലഭിക്കാനായി വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്തതായുള്ള വാർത്തകൾ മുൻപും വന്നിട്ടുണ്ട്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇതെന്നാണ് നെറ്റിസൺസ് പാറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായ മഹാ കുംഭമേളയിൽ 64 കോടിയോളം ആളുകൾ എത്തിയതായാണ് കണക്കുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more