1 GBP = 109.46
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയന് പുതിയ സാരഥികൾ…. ബിജു പീറ്റർ ദേശീയ സമിതിയിൽ….ഷാജി തോമസ് വരാക്കുടി പ്രസിഡൻറ്…. സനോജ് വർഗീസ് സെക്രട്ടറി…. ഷാരോൺ ജോസഫ് ട്രഷറർ

യുക്മ നോർത്ത് വെസ്റ്റ് റീജിയന് പുതിയ സാരഥികൾ…. ബിജു പീറ്റർ ദേശീയ സമിതിയിൽ….ഷാജി തോമസ് വരാക്കുടി പ്രസിഡൻറ്…. സനോജ് വർഗീസ് സെക്രട്ടറി…. ഷാരോൺ ജോസഫ് ട്രഷറർ

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്‌മ നോർത്ത് വെസ്റ്റ് റീജിയനിലെ വാർഷിക പൊതുയോഗവും 2025 -2027 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വാറിങ്ടണിൽ വച്ച് നടത്തപെടുകയുണ്ടായി. യുക്‌മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ നാഷണൽ വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബെന്നി ജോസഫ് വാർഷിക റിപ്പോർട്ടും, ട്രഷറർ ബിജു മൈക്കിൾ വാർഷിക കണക്ക് അവതരണവും നടത്തി. വാർഷിക റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഡേന പാസാക്കി.

കഴിഞ്ഞ രണ്ടര വർഷകാലം നടത്തിയ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസോസിയേഷൻ ഭാരവാഹികൾക്കും പ്രതിനിധികൾക്കും പ്രസിഡൻറ് ബിജു പീറ്റർ തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ നന്ദി അറിയിച്ചു. ഈകാലയളവിൽ നോർത്ത് വെസ്റ്റ് റീജിയൻ നേതൃത്വം നൽകിയ പരിപാടികൾ വിജയിപ്പിക്കുവാൻ സ്പോൺസർമാരായിരുന്നവർക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.തിരഞ്ഞെടുപ്പ് നിരീക്ഷകനായി പങ്കെടുത്ത യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി പീറ്റർ താണോലിൽ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് യോഗം 2025-2027 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു.യുക്‌മ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ കുര്യൻ ജോർജ്, അലക്സ് വർഗീസ് എന്നിവർ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തിൽ വിശദീകരിക്കുകയും തുടർന്ന് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

മുൻ റീജിണൽ പ്രസിഡന്റ് ബിജു പീറ്റർ (LIMCA) ദേശീയ സമിതിയംഗമായും, ഷാജി തോമസ് വരാകുടി (OLDHAM) പ്രസിഡൻറായും, സനോജ് വർഗീസ് (NORMMA) ജെനറൽ സെക്രട്ടറിയായും, ഷാരോൺ ജോസഫ് (BOLTON) ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു. അഭിരാം പി .വി (WAMA), അശ്വതി ശ്രീനാഥ് (STOCKPORT) എന്നിവർ വൈസ് പ്രസിഡന്റുമാരായും, ജെറിൻ ജോസ്( WIGAN) ജോയിൻറ് സെക്രട്ടറിയായും, ജോസഫ് മാത്യു (MMCA) ജോയിൻറ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

അനിൽ ഹരിയാണ് (LIMA)റീജിയണൽ പി.ആർ.ഒ. രാജീവ്.സി.പി. (NORMMA) ആർട്സ് കോർഡിനേറ്റർ, ബിനോയ് മാത്യു (SMA) സ്പോർട്സ് കോർഡിനേറ്റർ, ബിജോയ് തോമസ് (CREW) ചാരിറ്റി കോർനേഡിറ്റർ, ജിൽസൺ ജോസഫ് (WIGAN) നേഴ്സസ് ഫോറം കോർഡിനേറ്റർ, ബിനു തോമസ് (CREW) യുക്‌മ ന്യൂസ് കോർഡിനേറ്റർ, ജനീഷ് കുരുവിള (MMCA) സോഷ്യൽ മീഡിയ കോർഡിനേറ്റർ, എന്നിവരാണ് മറ്റ് ഭാരവാഹികൾ.നിലവിലെ സെക്രട്ടറി ബെന്നി ജോസഫ് (OLDHAM) എക്സ് ഒഫീഷ്യോ ആയി കമ്മിറ്റിയിൽ തുടരും. എല്ലാ ഭാരവാഹികളെയും ജനറൽ കൗൺസിൽ യോഗം ഐകകണ്ഡേനയാണ് തിരഞ്ഞെടുത്തത്.

പുതിയ കമ്മറ്റിക്ക് എല്ലാവിധ ആശംസകളും ഭാവുകങ്ങളും സ്ഥാനമൊഴിയുന്ന കമ്മിറ്റിയംഗങ്ങളും, തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളും ആശംസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more