ക്രോയ്ഡൺ : ജ്വാലഫാഷൻകാർണിവൽ 2025!!! ജ്വാലയുടെ വാർഷികദിനാഘോഷവും ഈ വർഷത്തെ വിനിതാദിനവും മാർച്ച് 1 നു ക്രോയ്ഡോണിലെ ഷേർളി ഒയാസിസ് അക്കാദമി യിൽ വെച്ച് നടത്തുന്നു.
യു കെ യിലെ ആദ്യകാല മലയാളി സംഘടനയായ കേരള കൾച്ചറൽ ആൻറ് വെഫെയർ അസ്സോസിസ്യഷന്റെ (KCWA) ഗോൾഡൻ ജുബിലീ വർഷത്തിൽ നടത്തുന്ന ഈ കാർണിവൽ വനിതാവിഭാഗമായ ജ്വാലയുടെ കരുത്തിന്റെ ആഘോഷം കൂടിയായി മാറും . വിവിധ കമ്മ്യൂണിറ്റികളെ ഉൾപ്പെടുത്തി ലിംഗഭേദമന്യെ എല്ലാപ്രായക്കാരെയും ഉൾക്കൊള്ളുന്ന ഈ കാർണിവൽ മനോഹരവും ആവേശകരവുമാകും.
കമ്മ്യൂണിറ്റി ചാരിറ്റി പ്രവർത്തനങ്ങളും കലാസാംസ്കാരിക മികവുകളും ഉയർത്തിക്കാട്ടിയ KCWA യുടെ പാത പിന്തുടർന്ന് യൂ കെ യുടെ വിവിധ ഭാഗങ്ങളിൽ കലാസാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച പ്രഗത്ഭരായ വനിതകളെ ഉൾപ്പെടുത്തിയാണ് ജ്വാലഫാഷൻകാർണിവൽ അണിയിച്ചൊരുക്കുന്നത്.
ജ്വാലയുടെ ആദ്യ സീസൺ സൗന്ദര്യമത്സരങ്ങൾക്ക് തുടക്കമിട്ട ചരിത്രം അഭിമാനപൂർവം സ്മരിച്ചുകൊണ്ട് .. MISS JWALA, MRS JWALA, MR JWALA എന്നീ പ്രധാന മത്സരയിനങ്ങൾക്കൊപ്പം കുട്ടികൾക്കായുള്ള Wonder Kids, ഡിസൈനർ ഫാഷൻ ഷോ, ഡാൻസ്, മ്യൂസിക്, ഡിജെ എന്നിവയും ഉൾപ്പെടുത്തിയാണ് സീസൺ 2 ന്റെ വേദി അണിയിച്ചൊരുക്കുന്നത്.
ഈ വർഷം പുതിയതായി ആരംഭിച്ച Best & Excellence Award ജ്വാലയുടെ ഒരു പുതിയ ചുവടു വെയ്പ്പാണ്. കേരള ഫാഷൻ ലീഗിന്റെ സ്ഥാപകനും ഫാഷൻ ഇൻഡസ്ട്രിയിലെ പ്രഗത്ഭനുമായ അഭിൽദേവ് ഷോ ഡയറക്ടറായി പങ്കെടുക്കുന്നു.
സൗന്ദര്യവും സംഗീതവും കലാപരിപാടികളും സമന്വയിപ്പിച്ചുകൊണ്ട് ജ്വാല ഫാഷൻ കാർണിവലിന്റെ മനോഹര വേദിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
തീയതി: മാർച്ച് 1, 2025 സ്ഥലം: ഷേർലി ഒയാസിസ് അക്കാദമി, ക്രോയ്ഡൺ Final date for registration: 31stJanuary . ജ്വാല സെക്രട്ടറി : ശാരിക ബന്ധപ്പെടേണ്ട നമ്പർ: +447412969619, +447903797876.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages