1 GBP = 106.37
breaking news

‘പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാര്‍; സര്‍ക്കാരിനൊപ്പം ഉറച്ച് നില്‍ക്കും’; ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍

‘പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാര്‍; സര്‍ക്കാരിനൊപ്പം ഉറച്ച് നില്‍ക്കും’; ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍


കേരള കോണ്‍ഗ്രസിനെ മലയോര സമര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടനോട് ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടവേ ആയിരുന്നു കുഴല്‍നാടന്റെ പരാമര്‍ശം. മലയോരജനതയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ അവര്‍ രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയില്‍ വരണമെന്ന് ആവശ്യപെടുകയായിരുന്നു.

എന്നാല്‍, കേരള കോണ്‍ഗ്രസിനെ അടിയന്തരപ്രമേയത്തില്‍ പരാമര്‍ശിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി മലയോര കര്‍ഷകര്‍ക്കായി കേരള കോണ്‍ഗ്രസ് സ്വീകരിച്ച സമര ചരിത്രം സഭയില്‍ വിവരിച്ചു. കേരള കോണ്‍ഗ്രസ് എം സര്‍ക്കാരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലയിലെ പ്രശ്നങ്ങള്‍ എല്ലാം ഈ സര്‍ക്കാര്‍ പരിഹരിക്കും. 38- 40 വര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പരാജയത്തിലും വിജയത്തിലും നിങ്ങള്‍ക്ക് ഒപ്പം നിന്നു. ഒരു സുപ്രഭാതത്തില്‍ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞു താഴെയിറക്കി. ഞങ്ങളും കര്‍ഷകരും പെരുവഴിയില്‍ നില്‍ക്കണോ. പിണറായി സര്‍ക്കാര്‍ ഞങ്ങളെ ഒപ്പം ചേര്‍ത്തു. ആ സര്‍ക്കാര്‍ മലയോരമേഖലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ 100 ശതമാനം ശ്രമം നടത്തും. എവിടെ പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കും . ആ സര്‍ക്കാരിനൊപ്പം കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കും – റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more