1 GBP = 107.36
breaking news

പെ​രി​യ​ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ അടക്കം 14 പ്രതികള്‍ കുറ്റക്കാർ; 10 പേരെ വെറുതേ വിട്ടു

പെ​രി​യ​ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ അടക്കം 14 പ്രതികള്‍ കുറ്റക്കാർ; 10 പേരെ വെറുതേ വിട്ടു

കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​ർ. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

സിപിഎം നേതാക്കൾ അടക്കം കേസിൽ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം തെ​ളി​ഞ്ഞു. 20-ാം പ്ര​തി മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 10 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. 9,11,12,13,16,18,17,19, 23,24 എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.

2019 ഫെ​ബ്രു​വ​രി 17 നാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഏ​ഴ​ര​യോ​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും(23) കൃ​പേ​ഷി​നെ​യും(19) ക​ല്യോ​ട്ട് കൂ​രാ​ങ്ക​ര റോ​ഡി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു

ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത് മു​ൻ​നി​ർ​ത്തി പെ​രി​യ​യി​ലും ക​ല്യോ​ട്ടു​മ​ട​ക്കം പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more